ഇന്ത്യൻ ഫാർമ ഫുട്ബാൾ ലീഗ് പോസ്റ്റർ പ്രകാശനം
നിർവഹിക്കുന്നു
ദോഹ: ഖത്തറിലെ ഇന്ത്യൻ ഫാർമസിസ്റ്റുകളുടെ ഫുട്ബാൾ കൂട്ടായ്മയായ ഫാർമ ക്ലബ് ഇന്ത്യൻ ഫാർമ ഫുട്ബാൾ ലീഗ് സംഘടിപ്പിക്കുന്നു. ജൂൺ 27ന് വൈകീട്ട് ആറ് മുതൽ എം.ഐ.സി ഗ്രൗണ്ടിൽ നടക്കുന്ന ലീഗ് മത്സരങ്ങളുടെ പോസ്റ്റർ പ്രകാശനം അൽ ജസീറ സ്കൂൾ ഗ്രൗണ്ടിൽ നടത്തി.
ബ്ലാക്ക് ആൻഡ് വൈറ്റ് എഫ്.സി. ഹിലാൽ, ജിംഖാന മർഖിയ, സൂപ്പർ സ്റ്റുഡിയോ ബിൻ ഉംറാൻ, ടൗൺ ടീം അൽ നസർ എന്നിവരാണ് പങ്കെടുക്കുന്നത്. പോസ്റ്റർ പ്രകാശനച്ചടങ്ങിൽ ടൂർണമെന്റ് കമ്മിറ്റി ചെയർമാൻ ആറിഫ് ബംബ്രാന, അബ്ദുൽ റഹിമാൻ എരിയാൽ, അൽത്താഫ്, സമീർ കെ.ഐ, ടി.സി. നവാസ്, മഷൂദ്, ശനീബ്, സുഹൈൽ, ഹനീഫ് പേരാൽ, അമീർ അലി, ഷാനവാസ് പുന്നൂളി, സഈദ്, ഇക്ബാൽ, മുനീർ, ജാസിർ, അസ്കർ അബ്ബാസ്, അൻവർ, സമീർ.യു എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.