ഇന്ത്യൻ ഫാർമ ക്രിക്കറ്റ് ലീഗ് -25ൽ നിന്ന്
ദോഹ: ഖത്തറിലെ വിവിധ മേഖലകളിൽ ജോലിചെയ്യുന്ന ഇന്ത്യൻ ഫാർമസിസ്റ്റുമാരുടെ കൂട്ടായ്മയായ ഇന്ത്യൻ ഫാർമസിസ്റ്റ് അസോസിയേഷൻ ഖത്തറിന്റെ ആഭിമുഖ്യത്തിൽ വക്റ നോബൽ സ്കൂളിൽ സംഘടിപ്പിച്ച ഇന്ത്യൻ ഫാർമ ക്രിക്കറ്റ് ലീഗ് 2025ൽ ആവേശകരമായ ഫൈനൽ മത്സരത്തിൽ സൺറൈസസ് ഹിലാലിനെ പരാജയപ്പെടുത്തി മാർക്കിയ നൈറ്റ് റൈഡേഴ്സ് കിരീടം സ്വന്തമാക്കി. ടൂർണമെന്റിലെ മികച്ച താരമായി അബ്ദുൽ കരീം തിരഞ്ഞെടുക്കപ്പെട്ടു, മികച്ച ബൗളറായി ടി.പി. ഇസ്മായിൽ അംഗീകാരം നേടി.
ലീഗിൽ സൺറൈസസ് ഹിലാൽ, വക്റ സൂപ്പർ കിങ്, റോയൽ ചാലഞ്ചേഴ്സ് ബിനോംറാൻ, മാർക്കിയ നൈറ്റ് റൈഡേഴ്സ് എന്നീ ടീമുകൾ പങ്കെടുത്തു. ഖത്തറിലെ മികച്ച ഫാർമസിസ്റ്റ് താരങ്ങൾ ടീമുകൾക്കായി മത്സരിച്ചു. ചാമ്പ്യന്മാർക്കുള്ള ട്രോഫി സജീർ, സമീർ കെ.ഐ, റിയാസ് എന്നിവർ ചേർന്ന് നൽകി. റണ്ണേഴ്സ്-അപ് ടീമിന് ട്രോഫി ഷരീഫ് മേപുരി വിതരണം ചെയ്തു. ടൂർണമെന്റിന്റെ വിജയകരമായ നടത്തിപ്പിനായി അബ്ദുൽ റഹ്മാൻ എരിയാൽ, ആരിഫ് ബബ്രണ, അമീർ അലി, ഹനീഫ് പേരാൽ, അഷ്റഫ് നെല്ലിക്കുന്ന്, ഷാനവാസ് ബേദ്രിയ, ജസ്സിർ മാങ്ങാട്, ജാഫർ വാക്ര, ശനീബ് അരീക്കോട് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.