സ്വാതന്ത്ര്യദിനാഘോഷ പരിപാടികളുമായി ഇന്ത്യൻ എംബസി

ദോഹ: ഭാരതത്തിന്റെ 80ാമത് സ്വാതന്ത്ര്യദിനാഘോഷങ്ങളോട് അനുബന്ധിച്ച് ഖത്തറിലെ പ്രവാസി സമൂഹത്തിനായി ദോഹയിലെ ഇന്ത്യൻ എംബസി സംഘടിപ്പിക്കുന്ന പരിപാടികൾ ആഗസ്റ്റ് 15ന് രാവിലെ ഇന്ത്യൻ കൾച്ചറൽ സെന്ററിൽ (ഐ.സി.സി) നടക്കും. രാവിലെ 6.45-ന് പതാക ഉയർത്തുന്നതോടെ ചടങ്ങുകൾക്ക് തുടക്കമാകും. തുടർന്ന് ദേശഭക്തി ഉണർത്തുന്ന വിവിധ കലാ -സാംസ്കാരിക പരിപാടികൾ അരങ്ങേറും. ആഘോഷ പരിപാടികളിലേക്ക് ഖത്തറിലെ മുഴുവൻ പ്രവാസികളെയും സ്വാഗതം ചെയ്യുന്നതായി എംബസി അധികൃതർ അറിയിച്ചു.

Tags:    
News Summary - Indian Embassy holds Independence Day celebrations

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.