അപെക്സ് ബോഡി ഭാരവാഹികൾക്ക് കെ.എം.സി.സി സംസ്ഥാന കമ്മിറ്റി നൽകിയ സ്വീകരണത്തിൽ ഐ.സി.സി പ്രസിഡന്റ് എ.പി. മണികണ്ഠൻ സംസാരിക്കുന്നു
ദോഹ: ഇന്ത്യൻ എംബസി അപെക്സ് ബോഡികളായ ഐ.സി.സി, ഐ.സി.ബി.എഫ്, ഐ.എസ്.സി തെരഞ്ഞെടുപ്പിൽ വിജയികളായ കമ്യൂണിറ്റി നേതാക്കൾക്ക് കെ.എം.സി.സി സംസ്ഥാന കമ്മിറ്റി സ്വീകരണം നൽകി. വേൾഡ് കെ.എം.സി.സി വൈസ് പ്രസിഡന്റ് എസ്.എ.എം ബശീർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് ഡോ. അബ്ദസ്സമദ് അധ്യക്ഷത വഹിച്ചു.
അപെക്സ് ബോഡി അധ്യക്ഷന്മാരായ എ.പി. മണികണ്ഠൻ, ഷാനവാസ് ബാവ, ഇ.പി അബ്ദറഹിമാൻ, താഹ മുഹമ്മദ്, ഐ.സി.ബി.എഫ് മാനേജിങ് കമ്മിറ്റി അംഗം ജാഫർ തയ്യിൽ, ഐ.സി.സി മാനേജിങ് കമ്മിറ്റി അംഗം അഫ്സൽ വടകര, വേൾഡ് കെ.എം.സി.സി സെക്രട്ടറി അബ്ദുന്നാസർ നാച്ചി, ഹൈദർ ചുങ്കത്തറ, ചന്ദ്ര മോഹൻ, ബോബൻ തുടങ്ങിയവർ സംസാരിച്ചു.
അപെക്സ് ബോഡിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളെ കെ.എം.സി.സി നേതാക്കൾ ഹാരമണിയിച്ച് സ്വീകരിച്ചു. അപെക്സ് ബോഡി മാനേജിങ് കമ്മിറ്റി അംഗങ്ങളായ അഫ്സൽ അബ്ദുൽ മജീദ്, അബ്രഹാം കെ. ജോസഫ്, നന്ദിനി അബ്ബാഗൗണി, ശാന്തനു ദേശ് പാണ്ഡെ, ജാഫർ തയ്യിൽ, റഷീദ് അഹമ്മദ്, ദീപക് ഷെട്ടി, നിർമല ഗുരു, ബഷീർ തുവാരിക്കൽ, ഹംസ യൂസഫ്, കവിത മഹേന്ദ്രൻ, ദീപക് ചുക്കാല, അഡ്വ. ജാഫർ ഖാൻ, നിഹാദ് മുഹമ്മദലി എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.