ഇന്ത്യൻ അംബാസഡർ വിപുൽ ഖത്തർ വിദേശകാര്യമന്ത്രാലയം അന്താരാഷ്ട്ര സഹകരണ സഹമന്ത്രി ലുൽവ ബിൻത് റാഷിദ് അൽ ഖാതിറുമായി കൂടിക്കാഴ്ച നടത്തുന്നു
ദോഹ: ഖത്തർ വിദേശകാര്യ മന്ത്രാലയത്തിലെ അന്താരാഷ്ട്ര സഹകരണ സഹമന്ത്രി ലുൽവ ബിൻത് റാഷിദ് അൽ ഖാതിറുമായി ഇന്ത്യൻ അംബാസഡർ വിപുൽ കൂടിക്കാഴ്ച നടത്തി. ഇന്ത്യയും ഖത്തറും തമ്മിൽ വിവിധ മേഖലകളിലെ ഉഭയകക്ഷി സൗഹൃദത്തെ കുറിച്ചും ശക്തിയാർജിക്കുന്ന ബന്ധത്തെക്കുറിച്ചും ചർച്ച നടന്നു. സാമ്പത്തിക, സാംസ്കാരിക മേഖലയിലെ പരസ്പര ബന്ധവും ഇടപെടലുകളും ശക്തിപ്പെടുത്തുന്നത് സംബന്ധിച്ചും ചർച്ച നടത്തിയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഗസ്സയിലും അഫ്ഗാനിസ്താനിലും സംഘർഷം അവസാനിപ്പിക്കാനും സമാധാനം പുനഃസ്ഥാപിക്കാനുമുള്ള ഖത്തറിന്റെ ക്രിയാത്മകവും ഫലപ്രദവുമായ ഇടപെടലുകൾക്ക് ഇന്ത്യൻ അംബാസഡർ നന്ദി അറിയിച്ചു. കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ ഇന്ത്യൻ എംബസിയും ഖത്തർ വിദേശകാര്യ മന്ത്രാലയവും എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവെച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.