ഇ- ഏഷ്യൻ കപ്പിൽ മത്സരിക്കുന്ന ഇന്ത്യൻ ടീം അംഗങ്ങൾ
ദോഹ: ഒരേസമയം ഒന്നിലേറെ ടീമുകളുടെ മത്സരം എന്ന നിലയിലാണ് ഇ-ഏഷ്യൻ കപ്പ് അരങ്ങേറുന്നത്. രണ്ടു കളിക്കാരും ഒരു സബ്സ്റ്റിറ്റ്യൂഷനും. കൊനാമി ഇ ഫുട്ബാൾ വഴിയാണ് ചാമ്പ്യൻഷിപ്. പ്ലേ സ്റ്റേഷൻ ഫൈവ് കൺസോൾ വെർച്വൽ പിച്ചിലായിരിക്കും മത്സരങ്ങൾ.
വ്യാഴാഴ്ച ഉച്ചക്ക് രണ്ടിന് ഖത്തറും ലബനാനും തമ്മിലെ മത്സരത്തോടെയാണ് ടൂർണമെന്റിന് കിക്കോഫ്. അതേസമയം സിറിയ-ഉസ്ബെക് മത്സരവും നടക്കും. മൂന്ന് മണിക്കാണ് ഇന്ത്യ x ഉസ്ബെകിസ്താൻ മത്സരം. ഇതേസമയം ഖത്തർ തജികിസ്താനെ നേരിടും. ഫെബ്രുവരി രണ്ടിന് ഉച്ചക്ക് രണ്ടിന് ഇന്ത്യ സിറിയയെ നേരിടും. ഇതേ ദിവസം വൈകുന്നേരം ആറോടെ ഗ്രൂപ് റൗണ്ട് മത്സരങ്ങൾ അവസാനിക്കും. ഓരോ ഗ്രൂപ്പിൽനിന്നുമുള്ള ആദ്യ രണ്ടു സ്ഥാനക്കാരും മികച്ച മൂന്നാം സ്ഥാനക്കാരായി നാലു പേരും പ്രീക്വാർട്ടറിൽ കളിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.