ദോഹ: വിമൻ ഇന്ത്യ ഖത്തറിന്റെ പഠന ഗവേഷണ വിഭാഗമായ സി.എസ്.ആർ.ഡി 'സ്ത്രീകളുടെ സ്വത്തവകാശങ്ങൾ' എന്ന വിഷയത്തിൽ ഓൺലൈൻ ചർച്ചാ സംഗമം നടത്തി. താഹിറ സുലൈമാന്റെ പ്രാർത്ഥനയോടെ ആരംഭിച്ച പരിപാടിയിൽ വനിതകളുടെ സ്വത്തവകാശങ്ങളെക്കുറിച്ചുള്ള ഇസ്ലാമിക നിയമങ്ങളും അവയുടെ സാമൂഹിക മാനങ്ങളും തുടങ്ങിയ കാര്യങ്ങൾ ചർച്ച ചെയ്തു. ആമുഖ പ്രഭാഷണം നിർവഹിച്ച വിമൻ ഇന്ത്യ ഖത്തർ പ്രസിഡന്റ് എം. നസീമ ലിംഗസമത്വം എന്നതിലുപരി സ്ത്രീ-പുരുഷ പൂരകത്വവും പരസ്പര സഹായവും ആകുന്ന രീതിയിൽ ലിംഗ നീതിയും പ്രായോഗിക സമത്വവുമാണ് ഇസ്ലാം മുന്നോട്ട് വെക്കുന്നതെന്ന് അഭിപ്രായപ്പെട്ടു.
‘വിവാഹവും മഹറും’ എന്ന വിഷയം ജൈസിയ സുനീർ അവതരിപ്പിച്ചു. ഇണകൾക്കിടയിൽ പ്രകടമാകുന്ന പരസ്പര സ്നേഹവും കാരുണ്യവും ദൈവിക ദൃഷ്ടാന്തമാണെന്നും സമൂഹ നിലനില്പിന്റെ ആധാരമാണെന്നും അവർ അഭിപ്രായപ്പെട്ടു. ‘വിവാഹമോചനവും ജീവനാംശവും’ എന്ന വിഷയത്തിൽ ഇലൈഹി സബീല സംസാരിച്ചു.
‘അനന്തരാവകാശം’ എന്ന വിഷയത്തിൽ സക്കിയ മുഹിയുദ്ദീൻ സംസാരിച്ചു. തുടർന്ന് നടന്ന ചോദ്യോത്തര സെഷനിൽ സദസ്സിന്റെ ചോദ്യങ്ങൾക്ക് എസ്. ഫാത്തിമ മറുപടി നൽകി. സി.എസ്.ആർ.ഡി കോഓഡിനേറ്ററും വിമൻ ഇന്ത്യ വൈസ് പ്രസിഡന്റുമായ സുലൈഖ മേച്ചേരി പരിപാടി നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.