Posted On
date_range Updated On
date_range ഖത്തറിൽ ഇന്ധന വിലയിൽ വർധന
ദോഹ: നവംബർ മാസത്തിൽ രാജ്യത്ത് സൂപ്പർ ഗ്രേഡ് പെട്രോളിനും ഡീസലിനും വിലവർധിക്കും. ഒക്ടോബർ മാസത്തേക്കാൾ അഞ്ചു ദിർഹം വിലയാണ് ഉയരുന്നത്. ഖത്തർ എനർജി വ്യാഴാഴ്ച പ്രഖ്യാപിച്ച ഇന്ധന വിലപ്രകാരം പ്രീമിയം ഗ്രേഡ് പെട്രോളിന് 1.90 റിയാലും, സൂപ്പർ ഗ്രേഡ് പെട്രോളിന് 2.10 റിയാലുമാണ് വില. ഡീസലിന് 2.05 റിയാലായും നിശ്ചിയിച്ചു.
ഒക്ടോബറിൽ ഇത് 1.90 റിയാൽ, 2.05 റിയാൽ, രണ്ട് റിയാൽ എന്നിങ്ങനെയായിരുന്നു. പുതുക്കിയ വില നവംബർ ഒന്ന് വെള്ളിയാഴ്ച മുതൽ പ്രാബല്യത്തിൽ വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.