ഹെന്ന നൈറ്റ് സംഘാടകരായ ഇന്‍കാസ് വനിത വിങ് ഭാരവാഹികള്‍ മുഖ്യാതിഥി ഡോ. സോണിയ കണ്ഡുവിനൊപ്പം
ദോഹ: ചെറിയ പെരുന്നാളിനോടനുബന്ധിച്ച് ഇന്‍കാസ് വനിത വിങ് സെന്‍ട്രല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഹെന്ന നൈറ്റ് ശ്രദ്ധേയമായി. പത്തോളം െഹന്ന ഡിസൈനര്‍മാർ നേതൃത്വം നൽകി. അറേബ്യന്‍, മുഗള്‍ തുടങ്ങി വ്യത്യസ്ത ഡിസൈനുകളാല്‍ ഏറെ ശ്രദ്ധേയമായ ഹെന്ന നൈറ്റിന്റെ ഉദ്ഘാടനം ഡോ. സോണിയ കണ്ഡു നിർവഹിച്ചു. ഇൻകാസ് വനിത വിങ് പാട്രൺ അഞ്ജന മേനോൻ, ഖത്തർ കെ.എം.സി.സി വനിത വിങ് സംസ്ഥാന പ്രസിഡന്റ് സമീറ അബ്ദുൽ നാസർ, ഇൻകാസ് വനിത വിങ് ആക്റ്റിങ് പ്രസിഡന്റ് ആഷ ജെറ്റി, ജനറൽ സെക്രട്ടറി അർച്ചന സജി, ട്രഷറർ അനൂജ റോബിൻ, അഡ്വൈസറി ബോർഡ് അംഗങ്ങളായ മഞ്ജുഷ ശ്രീജിത്ത്, ജിഷ ജോർജ്, വൈസ് പ്രസിഡന്റുമാരായ മെഹ്സാന മൊയ്തീൻ, സീന റോണി, സുബ്ബ ലക്ഷ്മി ദിജേഷ് തുടങ്ങിയവർ സംബന്ധിച്ചു. റംല ബഷീർ, അഡ്വ. സബീന അക്ബർ, ജെയ്സി ജോജി, ധന്യ മഞ്ജുനാഥ്, ജസീല ഷമീം, സാബിറ അടാട്ടില്‍ തുടങ്ങിയവർ നേതൃത്വം കൊടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.