ഇൻകാസ് പത്തനംതിട്ട ജില്ല കമ്മിറ്റി നേതൃത്വത്തിൽ അപെക്സ് ബോഡി ഭാരവാഹികളെ ആദരിക്കുന്നു
ദോഹ: ഇൻകാസ് ഖത്തർ പത്തനംതിട്ട ജില്ലയുടെ തണൽ 2023 പദ്ധതി ചലച്ചിത്ര നിർമാതാവ് സന്തോഷ് ടി കുരുവിള ഉദ്ഘാടനം ചെയ്തു. ഇൻകാസ് നേതാവ് ജോപ്പച്ചൻ തെക്കെക്കൂറ്റ് നിലവിളക്ക് കൊളുത്തി. പത്തനംതിട്ട ജില്ലയിലെ എല്ലാ പഞ്ചായത്തിലെയും അർഹരായ കുട്ടികൾക്കുള്ള സ്കൂൾ കിറ്റ് വിതരണം ഡി.സി.സി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പിലിനു നൽകി ആരംഭിച്ചു.
ചടങ്ങിൽ ഇന്ത്യൻ എംബസി അപെക്സ് ബോഡി ഭാരവാഹികളായ ഐ.സി.സി പ്രസിഡന്റ് എ.പി. മണികണ്ഠൻ, ഐ.എസ്.സി പ്രസിഡന്റ് അബ്ദുറഹ്മാൻ ഇ.പി, എം.സി അംഗങ്ങളായ എബ്രഹാം കെ. ജോസഫ്, പ്രദീപ് പിള്ളൈ, സജീവ് സത്യശീലൻ എന്നിവരെ ആദരിച്ചു.
അബീർ മെഡിക്കൽ സെന്ററിനോട് ചേർന്ന് പ്രിവിലേജ് കാർഡിന്റെ വിതരണവും നടന്നു. പ്രസിഡന്റ് റോൻസി മത്തായി, വൈസ് പ്രസിഡന്റ് പി.സി. ജെയിംസ്, യൂത്ത് വിങ് പ്രസിഡന്റ് അലൻ മാത്യു തോമസ്, ജനറൽ സെക്രട്ടറി സിബു എബ്രഹാം എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.