ദോഹ: കോർപറേറ്റ് താൽപര്യങ്ങൾ മുൻ നിർത്തിയുള്ള കേന്ദ്ര സർക്കാറിന്റെ ബജറ്റ് പ്രഖ്യാപനങ്ങൾ പ്രഹസനമാണെന്നും കേരളത്തെയും പ്രവാസി സമൂഹത്തേയും അവഗണിച്ച കേന്ദ്ര നിലപാട് കടുത്ത വഞ്ചനയാണെന്നും ഐ.എം.സി.സി ഖത്തർ നാഷനൽ കമ്മിറ്റി അഭിപ്രായപ്പെട്ടു.എയിംസ് ഉൾെപ്പടെ കേരളത്തിന്റെ പ്രധാന ആവശ്യങ്ങളൊന്നും പരിഗണിച്ചില്ല. ആവശ്യമായ പ്രവാസി ക്ഷേമ പദ്ധതികൾ പ്രഖ്യാപനങ്ങളിൽ ഇല്ല.
പ്രവാസികളോടുള്ള കേന്ദ്ര സർക്കാറിന്റെ അവഗണനകൾ തുടരുന്നത് പ്രതിഷേധാർഹമാണെന്നും നേതാക്കൾ പറഞ്ഞു. നാഷനൽ കമ്മിറ്റി പ്രസിഡന്റ് പി.പി. സുബൈർ, ജനറൽ സെക്രട്ടറി മൻസൂർ കൊടുവള്ളി, ട്രഷറർ മജീദ് ചിത്താരി, നംഷീർ ബഡേരി, സലാം നാലകത്ത്, റഫീഖ് കോതൂർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.