Posted On
date_range Updated On
date_range യാചന കണ്ടാൽ, മെട്രാഷിൽ റിപ്പോർട്ട് ചെയ്യാം
ദോഹ: ഖത്തറിൽ യാചന പൂർണമായും തടയുന്നതിന്റെ ഭാഗമായി മെട്രാഷിൽ റിപ്പോർട്ട് ചെയ്യാൻ സൗകര്യമൊരുക്കി ആഭ്യന്തര മന്ത്രാലയം. നഗരത്തിലോ, മറ്റോ യാചന ശ്രദ്ധയിൽപെടുകയാണെങ്കിൽ മെട്രാഷ് രണ്ട് ആപ്ലിക്കേഷനിലെ ‘കമ്യൂണിക്കേഷൻ വിത് അസ്’ എന്ന വിൻഡോ ഉപയോഗിച്ച് ബന്ധപ്പെട്ട അധികൃതരെ അറിയിക്കാം. ‘റിപ്പോർട്ട് ബെഗ്ഗിങ്’ എന്ന ഓപ്ഷൻ തിരഞ്ഞെടുത്ത് വിശദാംശങ്ങൾ പൂരിപ്പിച്ച് ചിത്രം സഹിതം തന്നെ റിപ്പോർട്ട് ചെയ്യാൻ സൗകര്യമുണ്ട്. യാചനക്ക് വിലക്കുള്ള രാജ്യമാണ് ഖത്തർ. പൊതു സ്ഥലങ്ങളിലോ മറ്റോ യാചന നടത്തിയാൽ ഒരു വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റകൃത്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.