ശിശുദിനാഘോഷത്തിന്റെ ഭാഗമായി ഐ.സി.സി സംഘടിപ്പിച്ച ‘വെനസ്ഡേ ഫിയസ്റ്റ’
ദോഹ: ശിശുദിനാഘോഷത്തോടനുബന്ധിച്ചുള്ള പ്രത്യേക ‘വെനസ്ഡേ ഫിയസ്റ്റ’ ഇന്ത്യൻ കൾചറൽ സെന്റർ (ഐ.സി.സി) കഴിഞ്ഞ ബുധനാഴ്ച ഐ.സി.സി അശോക ഹാളിൽ സംഘടിപ്പിച്ചു. ഖത്തറിലെ വിവിധ ഇന്ത്യൻ സ്കൂളുകളിൽ നിന്നുള്ള വിദ്യാർഥികൾ കൾചറൽ പരിപാടികൾ അവതരിപ്പിച്ചു. ഇന്ത്യൻ എംബസിയിലെ കൗൺസിലർ (ഹെഡ് ഓഫ് ചാൻസറി ആൻഡ് കോൺസുലർ) ഡോ. വൈഭവ് എ. ടണ്ഡാലെ മുഖ്യാതിഥിയായി. ഐ.സി.സി ജനറൽ സെക്രട്ടറി എബ്രഹാം കെ. ജോസഫ് അധ്യക്ഷത വഹിച്ചു.
ഐ.സി.സി അഫിലിയേഷൻ മേധാവി രവീന്ദ്ര പ്രസാദ് സ്വാഗതം പറഞ്ഞു.
തുടർന്ന് ഐ.സി.സി കൾചറൽ ആക്ടിവിറ്റീസ് മേധാവി നന്ദിനി അബ്ബാഗൗണി ആമുഖ പ്രസംഗം നടത്തി. ഐ.സി.സിയിൽ അഫിലിയേറ്റ് ചെയ്ത സംഘടനകളായ സമന്വയം ഖത്തർ, ഖത്തർ തമിഴർ സംഘം എന്നിവയുടെ പ്രസിഡന്റുമാരായ കുനാൽ സിങ് ദാബി, എസ്. മുനിയപ്പൻ എന്നിവരെ സമൂഹത്തിന് നൽകിയ മികച്ച സംഭാവനകൾ പരിഗണിച്ച് ആദരിച്ചു. ഐ.സി.സി ഫിനാൻസ് മേധാവി ബിശ്വജിത് ബാനർജി നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.