മി​ക​ച്ച പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ ഐ.​സി.​എ.​ഐ ചാ​പ്റ്റ​റി​നു​ള്ള ഗോ​ൾ​ഡ് ഷീ​ൽ​ഡ് ദോ​ഹ

ചാ​പ്റ്റ​ർ ഭാ​ര​വാ​ഹി​ക​ൾ ഏ​റ്റു​വാ​ങ്ങു​ന്നു 

ഐ.​സി.​എ.​ഐ വാ​ർ​ഷി​ക ജ​ന​റ​ൽ ബോ​ഡി; പു​തി​യ ഭ​ര​വാ​ഹി​ക​ളെ തി​ര​ഞ്ഞെ​ടു​ത്തു

ദോ​ഹ: ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ചാ​ർ​ട്ടേ​ഡ് അ​ക്കൗ​ണ്ട​ന്റ്സ് ഓ​ഫ് ഇ​ന്ത്യ (ഐ.​സി.​എ.​ഐ) ദോ​ഹ ചാ​പ്റ്റ​റി​ന്റെ 44ാമ​ത് വാ​ർ​ഷി​ക ജ​ന​റ​ൽ ബോ​ഡി​യും പ്ര​ഫ​ഷ​ന​ൽ സെ​ഷ​നും ദോ​ഹ പു​ൾ​മാ​ൻ ഹോ​ട്ട​ലി​ൽ ന​ട​ന്നു. 150 ല​ധി​കം അം​ഗ​ങ്ങ​ൾ പ​ങ്കെ​ടു​ത്തു. പ​രി​പാ​ടി​യി​ൽ മു​ൻ കേ​ന്ദ്ര വാ​ണി​ജ്യ വ്യ​വ​സാ​യ മ​ന്ത്രി സു​രേ​ഷ് പ്ര​ഭു മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ത്തു. ഐ.​സി.​എ.​ഐ മു​ൻ പ്ര​സി​ഡ​ന്റ് അ​നി​കേ​ത് ത​ലാ​ത്തി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. മാ​റി​ക്കൊ​ണ്ടി​രി​ക്കു​ന്ന ലോ​ക​സാ​ഹ​ച​ര്യ​ത്തി​ൽ ചാ​ർ​ട്ടേ​ഡ് അ​ക്കൗ​ണ്ട​ന്റ്‌​സി​ന്റെ പ്രാ​ധാ​ന്യ​ത്തെ കു​റി​ച്ചും സ്വീ​ക​രി​ക്കേ​ണ്ട നേ​തൃ​പാ​ട​വ​ത്തെ​യും ന​വീ​ക​ര​ണ​ത്തെ​യും കു​റി​ച്ച് ഇ​രു​വ​രും സം​സാ​രി​ച്ചു.

​തു​ട​ർ​ന്ന് ന​ട​ന്ന ജ​ന​റ​ൽ ബോ​ഡി​യി​ൽ അ​ടു​ത്ത പ്ര​വ​ർ​ത്ത​ന വ​ർ​ഷ​ത്തേ​ക്കു​ള്ള പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തി​ര​ഞ്ഞെ​ടു​ത്തു. ചെ​യ​ർ​പേ​ഴ്സ​ൻ: അ​രു​ൺ സോ​മ​നാ​ഥ്. വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൻ: ദേ​വ​കി ന​ന്ദ​ൻ തി​ബ​ർ​വാ​ൾ. സെ​ക്ര​ട്ട​റി: രാ​കേ​ഷ് ബ​ഹ്തി. ട്ര​ഷ​റ​ർ: രാ​ജേ​ഷ് സി​ങ്. ​

എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ൾ: അ​ശ്വ​തി ന​ന്ദ​ൻ, മ​നീ​ഷ് കു​മാ​ർ, ദി​നേ​ഷ് ബാ​ബു, ധ​വാ​ൽ ഷാ. ​ 2026 -27 ​കാ​ല​യ​ള​വി​ലേ​ക്കു​ള്ള പു​തു​താ​യി തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട മാ​നേ​ജി​ങ് ക​മ്മി​റ്റി​യെ മു​ഖ്യ തി​ര​ഞ്ഞെ​ടു​പ്പ് ഓ​ഫി​സ​റും മു​ൻ ചെ​യ​ർ​പേ​ഴ്‌​സ​നു​മാ​യ ക​മ​ലേ​ഷ് തി​ബ​ർ​വാ​ൾ പ്ര​ഖ്യാ​പി​ച്ചു.

ലോ​ക​മെ​മ്പാ​ടു​മു​ള്ള ഐ.​സി.​എ.​ഐ ചാ​പ്റ്റ​റു​ക​ളി​ൽ മി​ക​ച്ച പ്ര​വ​ർ​ത്ത​ന​ത്തി​നു​ള്ള ഗോ​ൾ​ഡ് ഷീ​ൽ​ഡ് (മി​ക​ച്ച ഓ​വ​ർ​സീ​സ് ചാ​പ്റ്റ​ർ അ​വാ​ർ​ഡ് - 2025) ദോ​ഹ ചാ​പ്റ്റ​ർ ക​ര​സ്ഥ​മാ​ക്കി. നോ​യി​ഡ​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഇ​ന്ത്യ​ൻ നി​യ​മ​മ​ന്ത്രി അ​ർ​ജു​ൻ റാം ​മേ​ഘ്‌​വാ​ളി​ൽ നി​ന്നും മു​ൻ ചെ​യ​ർ​പേ​ഴ്സ​ൻ കി​ഷോ​ർ അ​ല​ക്സും സം​ഘ​വും അ​വാ​ർ​ഡ് ഏ​റ്റു​വാ​ങ്ങി. ​ചാ​പ്റ്റ​റി​ന്റെ മി​ക​ച്ച സാ​ങ്കേ​തി​ക പ​രി​പാ​ടി​ക​ൾ​ക്കും അം​ഗ​ങ്ങ​ളു​ടെ സ​ജീ​വ പ​ങ്കാ​ളി​ത്ത​ത്തി​നു​മു​ള്ള അം​ഗീ​കാ​ര​മാ​ണി​തെ​ന്ന് കി​ഷോ​ർ അ​ല​ക്സ് പ​റ​ഞ്ഞു. ഈ ​നേ​ട്ടം ചാ​പ്റ്റ​റി​ലെ എ​ല്ലാ അം​ഗ​ങ്ങ​ൾ​ക്കു​മാ​യി സ​മ​ർ​പ്പി​ക്കു​ന്ന​താ​യും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags:    
News Summary - ICAI Annual General Body; New officers elected

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.