കസ്റ്റംസ് പിടിച്ചെടുത്ത പുകയില ഉൽപന്നങ്ങൾ
Posted On
date_range Updated On
date_range ഹമദ് തുറമുഖത്ത് വൻ പുകയില വേട്ട
ദോഹ: ഹമദ് തുറമുഖത്ത് മാരിടൈം കസ്റ്റംസ് വിഭാഗത്തിന്റെ വൻ പുകയില വേട്ട. തേയില ഉൽപന്നങ്ങൾ എന്ന പേരിലെത്തിയ ഷിപ്മെന്റിനുള്ളിൽ ഒളിപ്പിച്ച സിഗരറ്റ് ഉൾപ്പെടെയുള്ള പുകയില വസ്തുക്കളാണ് കസ്റ്റംസ് അധികൃതർ പിടികൂടിയത്. 3250 കിലോഗ്രാം തൂക്കം വരുന്ന പുകയില, ഏഴ് ലക്ഷത്തോളം സിഗരറ്റുകൾ എന്നിവയാണ് പിടിച്ചെടുത്തത്. ഷിപ്മെന്റിനുള്ളിൽ ഒളിപ്പിച്ചുകൊണ്ട് കസ്റ്റംസ് നികുതി വെട്ടിച്ച് സിഗരറ്റുകൾ കടത്താനായിരുന്നു ശ്രമം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.