ദോഹ: ഭക്ഷണസാധനങ്ങൾ പാഴ്​സൽ വാങ്ങുന്നത്​ ഇപ്പോൾ സാധാരണയാണ്​. കോവിഡ്​ സാഹചര്യത്തിൽ ഇതി​െൻറ അളവ്​ ഏറക്കൂടുതലുമായി. ഹോട്ടലുകളിൽ നിലവിൽ കടലാസിെൻറ കപ്പുകളാണ്​ കൂടുതലായും ചായ നൽകാനായി ഉപയോഗിക്കുന്നത്​.

കോവിഡിന്​ മുമ്പ്​ കുപ്പിഗ്ലാസിൽ ചായ നൽകിയ സ്​ഥാപനങ്ങളും കടലാസ്​ കപ്പുകളിലേക്ക്​ മാറി. കോവിഡ്​ പശ്ചാത്തലത്തിൽ ഇത്തരം ഗ്ലാസുകളിൽ ചായയും കാപ്പിയും കുടിക്കാനാണ്​ ഉപഭോക്​താക്കളും ആഗ്രഹിക്കുന്നത്​. എന്നാൽ ഇതിൽ കൂടുതൽ ജാഗ്രത വേണമെന്നാണ്​ വിദഗ്​ധർ മുന്നറിയിപ്പ്​ നൽകുന്നത്​​.

കടലാസ്​ കപ്പുകളിൽ ചൂടുള്ള പാനീയങ്ങൾ സ്​ഥിരമായി കുടിക്കുന്നത്​ ഗുരുതര ആരോഗ്യപ്രശ്​നങ്ങൾക്കിടയാക്കുമെന്നാണ്​ പഠനം​. ഇന്ത്യയിലെ ഉന്നത പഠനകേന്ദ്രമായ ഐ.ഐ.ടിയിലെ അസി. പ്രഫസറായ സുധ ഗോയലിെൻറ പഠനത്തിലാണ്​ ഇക്കാര്യങ്ങൾ തെളിഞ്ഞതെന്ന്​ ഖത്തർ ന്യൂസ്​ ഏജൻസി റിപ്പോർട്ട്​ ചെയ്​തു. കടലാസ്​ കപ്പുകളിൽ 15 മിനിറ്റ്​ ചൂട്​ ചായയോ കാപ്പിയോ ഒഴിച്ചുവെക്കുന്നു എന്ന്​ കരുതുക. കണ്ണുകൊണ്ട്​ കാണാൻ കഴിയാത്ത 25,000 മൈക്രോൺ വലുപ്പത്തിലുള്ള പ്ലാസ്​റ്റിക്​ ഘടകങ്ങൾ ചായയിൽ ഈ സമയം കൊണ്ട്​ കലരും.

കടലാസ്​ കപ്പുകളിൽ ഒരാൾ സാധാരണഗതിയിൽ ദിനേനെ മൂന്ന്​ തവണ ചൂട്​ ചായയോ കാപ്പിയോ കഴിച്ചാൽ 75,000 മൈക്രോൺ വലുപ്പത്തിലുള്ള പ്ലാസ്​റ്റിക്​ ഘടകങ്ങളാണ്​ ഇത്തരത്തിൽ കലരുക. കുടിക്കുന്നയാളുടെ വയറ്റിൽ ഇത്രയധികം പ്ലാസ്​റ്റിക്​ ഘടകങ്ങൾ കൂടി എത്തുന്നുവെന്ന്​ ചുരുക്കം.

ലോകത്താകമാനം 2019ൽ 264 ബില്ല്യൻ ​കടലാസ്​ കപ്പുകളാണ്​ ഉൽപാദിപ്പിച്ചത്​. ചായ, കാപ്പി, ചോ​േക്ലറ്റ്​, സോഫ്​റ്റ്​ ഡ്രിങ്കുകൾ, സൂപ്പുകൾ തുടങ്ങിയവ കൊണ്ടുപോകാനായാണ്​ ഇത്രയധികം കടലാസ്​ പാത്രങ്ങൾ ഉൽപാദിപ്പിച്ചതെന്ന്​ ആഗോള വിപണി ഗവേഷണ കമ്പനിയായ ഇമാർക്​ ഗ്രൂപ്​ പറയുന്നു. ഏതായാലും ഇനിമുതൽ കടലാസ്​ കപ്പുകളിൽ ചൂടൻ ചായ കുടിക്കുന്നതിന്​ മു​േമ്പ അൽപം ജാഗ്രതയാവാം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.