മുട്ടിൽ ഡബ്ല്യു.എം.ഒ ഇംഗ്ലീഷ് അക്കാദമി അലുമ്‌നി അസോസിയേഷൻ ഡോ. ലുബ്‌ന തെറച്ചിയിലിനെ ആദരിച്ചപ്പോൾ

ഡോ. ലുബ്‌ന തെറച്ചിയിലിനെ ആദരിച്ചു

ദോഹ: ഖത്തർ യൂനിവേഴ്‌സിറ്റിയിൽ നിന്ന് സ്വർണ മെഡലോടെ ഫാർമക്കോളജി ആൻഡ് ടോക്‌സിക്കോളജിയിൽ പി.എച്ച്‌.ഡി നേടിയ ഡോ. ലുബ്‌ന തെറച്ചിയിലിനെ വയനാട് മുസ്‍ലിം ഓർഫനേജ് ഇംഗ്ലീഷ് അക്കാദമി മുട്ടിൽ അലുമ്‌നി അസോസിയേഷൻ ഖത്തർ ചാപ്റ്റര്‍ ആദരിച്ചു. നിഖില ഷഹീൻ, അയാസ് എൻ.പി, അർഷൽ വി.യു, പി.കെ. ഹാഷിർ തുടങ്ങിയ ഭാരവാഹികൾ സംബന്ധിച്ചു.

ഡോ. ലുബ്‌നയുടെ അർപ്പണബോധത്തെയും കഠിനാധ്വാനത്തെയും അഭിനന്ദിച്ച് അസോസിയേഷൻ മെമന്റോകൾ സമ്മാനിച്ചു. ഖത്തറിലുള്ള പൂർവ വിദ്യാർഥികൾ ഡോ. ലുബ്‌നയുടെ വീട്ടിലെത്തിയാണ് അനുമോദിച്ചത്. മുട്ടിൽ ഡബ്ല്യു.എം.ഒ ഇംഗ്ലീഷ് അക്കാദമിയിലെ തങ്ങളുടെ സ്കൂൾ ദിനങ്ങൾ ചടങ്ങിൽ അനുസ്മരിച്ചു.


Tags:    
News Summary - Honored Dr. Lubna

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.