വടകര ഖിസ പരിപാടിയിൽനിന്ന്
ദോഹ: വടകരയുടെ കലാ, സാസ്കാരിക, രാഷ്ട്രീയ ചരിത്രങ്ങളിലൂടെ പാടിയും പറഞ്ഞും അൻവർ ബാബുവിന്റെ നേതൃത്വത്തിൽ നടന്ന വടകര ഖിസ പരിപാടി പുതിയ അറിവുകളും പാട്ടുകളുമായി മനസ്സിൽ മായാതെ നിൽകുന്ന നവ്യാനുഭവമായി. ഖത്തർ കെ.എം.സി.സി വടകര ടൗൺ കമ്മിറ്റി വെള്ളിയാഴ്ച ഓർക്കിഡ് റസ്റ്റാറന്റിൽ സംഘടിപ്പിച്ച പരിപാടി അഫ്സൽ വടകരയുടെ നിയന്ത്രണത്തിൽ കെ.എം.സി.സി സംസ്ഥാന പ്രസിഡന്റ് അബ്ദുൽ സമദ് കെ.പി തുടക്കം കുറിച്ചു. കെ.എം.സി.സിയുടെ നേതാക്കളായ എസ്.എ.എം. ബഷീർ, അബ്ദുൽ നാസർ നാച്ചി, മുസ്തഫ എലത്തൂർ, അത്തീഖ് റഹ്മാൻ, തയ്യിബ് എം.വി, കോയ കൊണ്ടോട്ടി, അബ്ദുൽ അസീസ് എം.സി. എന്നിവർ ഖിസകൾ പറഞ്ഞു.
അൻവർ വടകര, കെ.വി കബീർ, വി.എ ഷിയാസ് , സഫീർ പഴങ്കാവ് എന്നിവരുടെ പാട്ടുകൾ സദസ്സിനു കുളിരേകി. സഹദ് കാർത്തികപ്പള്ളി, നൗഷാദ് വെള്ളികുളങ്ങര, മഹമൂദ് കുളമുള്ളതിൽ, ഇസ്മയിൽ എടോരി, ഫറൂക്ക് ഏറാമല എന്നിവർ സന്നിഹിതരായിരുന്നു. അൻസാർ പുനത്തിൽ, ആഷിഖ് കെ.പി., ഹം റാസ് കെ.ടി., അബുറഹിമാൻ, റുബിൻ വി. എന്നിവർ നേതൃത്വം നൽകി. നബീൽ എം.പി. സ്വാഗതവും ഹലീം വി. സലാം നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.