യുനെസ്​കോയിലെ ഖത്തർ പ്രതിനിധി സംഘം

സംഘർഷ മേഖലകളിലെ പൈതൃക സംരക്ഷണം; യുനെസ്​കോ സമിതിയിൽ ഖത്തറും

ദോഹ: സായുധ സംഘട്ടന മേഖലകളിലെ സാംസ്​കാരിക, പൈതൃക സ്വത്തുക്കളുടെ സംരക്ഷണം മുൻനിർത്തിയുള്ള യുനെസ്​കോ സമിതിയിലേക്ക് ഖത്തർ തെരഞ്ഞെടുക്കപ്പെട്ടു. 12 അംഗങ്ങളുള്ള സമിതിയിൽ ഖത്തർ മ്യൂസിയമായിരിക്കും രാജ്യത്തെ പ്രതിനിധീകരിക്കുക.

സായുധ സംഘർഷ മേഖലകളിലെ സാംസ്​കാരിക സ്വത്തുക്കളുടെ സംരക്ഷിക്കുന്നതിനുള്ള യുനെസ്​കോയുടെ സമിതിയിൽ ഖത്തർ തെരഞ്ഞെടുക്കപ്പെട്ടത് അഭിമാനകരമായ നേട്ടമാണെന്ന്​ ഖത്തർ മ്യൂസിയം ചെയർപേഴ്സൺ ശൈഖ അൽ മയാസ ബിൻത് ഹമദ് ബിൻ ഖലീഫ ആൽഥാനി പറഞ്ഞു.

സാംസ്​കാരിക നയതന്ത്രമേഖലയിൽ ഖത്തറിന്​ ആഴമേറിയ പരിചയസമ്പത്തുണ്ട്​.

നാമാവശേഷമായിക്കൊണ്ടിരിക്കുന്ന പൈതൃക സ്വത്തുക്കളും സാംസ്​കാരിക പ്രദേശങ്ങളും സംരക്ഷിക്കുന്നതിൽ ഖത്തർ മ്യൂസിയത്തിെൻറ പ്രാഗല്​ഭ്യം ഉപയോഗപ്പെടുത്തുന്നതിന്​ പ്രതിജ്ഞാബദ്ധമാണ്​. ഏതെങ്കിലും ഒരു രാജ്യത്തെ പൈതൃകങ്ങൾക്ക് നാശം സംഭവിക്കുന്നതിലൂടെ ആകെ മനുഷ്യകുലത്തിനാണ് നഷ്​ടമെന്നും ശൈഖ അൽ മയാസ കൂട്ടിച്ചേർത്തു. ഉഭയകക്ഷിബന്ധം ശക്തിപ്പെടുത്തുന്നതിലും അന്താരാഷ്​ട്ര സംഭാഷണങ്ങൾക്ക് വേദിയൊരുക്കുന്നതിലും ലോകത്ത് ഖത്തർ മുന്നിട്ട് നിൽക്കുന്നതിൽ ഏറെ അഭിമാനിക്കുന്നു.

യുനെസ്​കോ സമിതിയിൽ ചേരുന്നതിലൂടെ പൈതൃക സ്വത്തുക്കളുടെ സംരക്ഷണം ഉറപ്പാക്കുന്നതിൽ ഖത്തർ മ്യൂസിയത്തിന് വലിയ സംഭാവന നൽകാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഖത്തർ മ്യൂസിയം സി.ഇ.ഒ അഹ്മദ് അൽ നംല പറഞ്ഞു.

സായുധ സംഘർഷ മേഖലകളിലെ പൈതൃക, സാംസ്​കാരിക സ്വത്തുക്കളുടെ സംരക്ഷണം ഉറപ്പുവരുത്തുന്നതിന് 1954ലെ ഹേഗ് കൺവെൻഷനിലെ രണ്ടാമത് പ്രോട്ടോക്കോളിലെ വ്യവസ്​ഥകളും മൂല്യങ്ങളും ഉയർത്തിപ്പിടിക്കാൻ ഖത്തർ പ്രതിജ്ഞാബദ്ധമാണെന്ന് ഖത്തർ മ്യൂസിയം ഇൻറർനാഷനൽ കോഓപറേഷൻ ഡയറക്ടർ ഡോ. ഫാതിമ അൽ സുലൈതി പറഞ്ഞു.

സംഘർഷമേഖലകളിലെ പൈതൃക സ്വത്തുക്കളുടെ സംരക്ഷണം മുൻനിർത്തി 1999ലാണ് യുനെസ്​കോ പ്രത്യേക സമിതി രൂപവത്​കരിച്ചത്.  

Tags:    
News Summary - Heritage protection in conflict zones; Qatar on the UNESCO panel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.