തൊഴിൽ മന്ത്രാലയം തൊഴിലാളികൾക്കായി സംഘടിപ്പിച്ച ബോധവത്കരണ ശിൽപശാല
ദോഹ: സൂര്യാഘാതത്തിന്റെ അപകടങ്ങളെക്കുറിച്ചും പ്രതിരോധ മാർഗങ്ങളെക്കുറിച്ചും തൊഴിലാളികളെ ബോധവത്കരിക്കുക എന്ന ലക്ഷ്യത്തോടെ തൊഴിൽ മന്ത്രാലയം, പൊതുജനാരോഗ്യ മന്ത്രാലയവുമായും ട്രേഡിങ് ആൻഡ് ഏജൻസി സർവിസസ് കമ്പനിയുമായി സഹകരിച്ച് തൊഴിലാളികൾക്കായി ബോധവത്കരണ ശിൽപശാല നടത്തി.വേനൽക്കാലത്ത് ജോലിസ്ഥലങ്ങളിലും താമസസ്ഥലങ്ങളിലും തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും തൊഴിലാളികൾക്ക് സൂര്യാഘാതം തടയുന്നതിനുള്ള സുരക്ഷിതമായ മാർഗങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന്റെയും ഭാഗമായാണ് ശിൽപശാല സംഘടിപ്പിച്ചത്.
ഉയർന്ന അന്തരീക്ഷ താപനിലയിൽ ജോലി ചെയ്യുമ്പോൾ സ്വീകരിക്കേണ്ട മുൻകരുതലുകളെ സംബന്ധിച്ച് തൊഴിലാളികൾക്ക് നിർദേശം നൽകി. സുരക്ഷിതവും ആരോഗ്യകരവുമായ തൊഴിൽ അന്തരീക്ഷം ഉറപ്പാക്കുന്നതിനായി പൊതു -സ്വകാര്യ മേഖലകളിലെ സ്ഥാപനങ്ങളുമായി സഹകരിച്ച് തൊഴിലാളികൾക്കും തൊഴിലുടമകൾക്കുമുള്ള ബോധവത്കരണ പ്രചാരണ പരിപാടികൾ തൊഴിൽ മന്ത്രാലയം ഊർജിതമാക്കുകയാണ്.ഖത്തറിന്റെ വിവിധ ഭാഗങ്ങളിൽ അന്തരീക്ഷ താപനിസ വർധിക്കുന്നതിനിടെ ആരോഗ്യസുരക്ഷ മുന്നറിയിപ്പുമായി പ്രൈമററി ഹെൽത്ത് കെയർ കോർപറേഷൻ രംഗത്തുവന്നു.
നിർദേശങ്ങൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.