മുൻ പ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽ അസീസ് ആൽഥാനിക്ക് അമീർ ശൈഖ് തമീം ബിൻ ഹമദ് ബിൻ ആൽഥാനി ഹമദ് ബിൻ ഖലീഫ സാഷ് സമ്മാനിക്കുന്നു.
ദോഹ: മുൻപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽ അസീസ് ആൽഥാനിക്ക് രാഷ്ട്രസേവനത്തിനുള്ള ‘ഹമദ് ബിൻ ഖലീഫ സാഷ്’ സമ്മാനിച്ചു.
ചൊവ്വാഴ്ച അമിരി ദിവാനിൽ നടന്ന ചടങ്ങിൽ അമീർ ശൈഖ് തമീം ബിൻ ഹമദ് ബിൻ ഖലീഫ ആൽഥാനിയാണ് രാജ്യത്തിന്റെ ആദരമായി സാഷ് സമ്മാനിച്ചത്. രാഷ്ട്ര സേവനത്തിനുള്ള അംഗീകാരമായാണ് പരമോന്നത ബഹുമതി മുൻ പ്രധാനമന്ത്രിക്ക് നൽകിയത്. ഭരണ കാലയളവിൽ അമീർ നൽകിയ പിന്തുണക്കും വിശ്വാസത്തിനും ശൈഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽ അസീസ് ആൽഥാനി നന്ദി അറിയിച്ചു. 2020 ജനുവരി മുതൽ ഖത്തറിന്റെ പ്രധാനമന്ത്രിയായിരുന്ന ശൈഖ് ഖാലിദ് ബിൻ ഖലീഫ രണ്ടാഴ്ച മുമ്പാണ് സ്ഥാനമൊഴിഞ്ഞത്.
വിദേശകാര്യ മന്ത്രിയായിരുന്ന ശൈഖ് മുഹമ്മ് ബിൻ അബ്ദുൽറഹ്മാൻ ആൽഥാനി മാർച്ച് ഏഴിന് പ്രധാനമന്ത്രിയായി സ്ഥാനമേൽക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.