ദോഹ: ലോകത്തെ തിരക്കേറിയ വിമാനത്താവളങ്ങളുടെ പട്ടികയില്‍ മുന്‍നിരയില്‍ ഇടംപിടിച്ച് ഖത്തറിലെ ഹമദ് വിമാനത്താവളം. എയര്‍പോര്‍ട്ട് കൗണ്‍സില്‍ ഇന്റര്‍നാഷനലിന്റെ അന്താരാഷ്ട്ര യാത്രക്കാരുടെ പട്ടികയിലാണ് ഹമദ് വിമാനത്താവളം ആദ്യ പത്തില്‍ ഇടംപിടിച്ചത്.
ലോകത്തെ ഏറ്റവും മികച്ച വിമാനത്താവളവും, മിഡിൽ ഈസ്റ്റിലെ ഒന്നാം നമ്പർ പദവിയും നിലനിർത്തിയ സ്കൈട്രാക്സ് റിപ്പോർട്ടിനു പിന്നാലെയാണ് അന്താരാഷ്ട്ര എയർപോർട്ട് കൗൺസിൽ പട്ടികയിലും ഹമദിന്റെ തിളക്കം. ഏറ്റവും കൂടുതൽ അന്താരാഷ്ട്ര യാത്രികർ ആശ്രയിക്കുന്ന വിമാനത്താവളങ്ങളിലൊന്നായാണ് ഹമദ് മാറിയത്.
കഴിഞ്ഞ വര്‍ഷത്തെ വിമാനയാത്രികരുടെ കണക്കുകള്‍വെച്ചാണ് എ.സി.ഐ തിരക്കേറിയ വിമാനത്താവളങ്ങളുടെ പട്ടിക പ്രസിദ്ധീകരിച്ചത്. അന്താരാഷ്ട്ര വിമാന യാത്രികരുടെ എണ്ണത്തില്‍ ദോഹ ഹമദ് വിമാനത്താവളം പത്താംസ്ഥാനത്തുണ്ട്. 52.72 ലക്ഷത്തിലേറെ യാത്രക്കാരാണ് കഴിഞ്ഞ വര്‍ഷം ദോഹ വഴി പറന്നത്. 14.8 ശതമാനമാണ് വര്‍ധന. ദുബൈ വിമാനത്താവളമാണ് പട്ടികയില്‍ ഒന്നാമത്. 92.33 ലക്ഷം യാത്രക്കാര്‍. ലണ്ടന്‍ രണ്ടാം സ്ഥാനത്തും ദക്ഷിണകൊറിയയിലെ ഇഞ്ചിയോണ്‍ മൂന്നാംസ്ഥാനത്തുമുണ്ട്. ലോകത്തെ ഏറ്റവും തിരക്കേറിയ പത്ത് വിമാനത്താവളങ്ങളില്‍ അഞ്ചും ഏഷ്യന്‍ വന്കരയിലാണെന്നതും പ്രത്യേകതയാണ്.
അതേസമയം ആഭ്യന്തര യാത്രക്കാരുടെ എണ്ണം കൂടി പരിഗണിക്കുമ്പോള്‍ ന്യൂഡല്‍ഹി വിമാനത്താവളം ഒമ്പതാം സ്ഥാനത്തുണ്ട്. കോവിഡാനന്തരം വ്യോമയാത്രാ മേഖലയുടെ ശക്തമായ കുതിപ്പാണ് കഴിഞ്ഞ രണ്ടു വർഷങ്ങളിലെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഖത്തറിന്റെ ദേശീയ എയർലൈൻ കമ്പനിയായ ഖത്തർ എയർവേഴ്സ് ഹബ് എന്ന നിലയിലാണ് ഹമദ് ലോകമെങ്ങുമുള്ള യാത്രക്കാരുടെ പ്രധാന കേന്ദ്രമായി മാറുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.