ജിം ഖത്തർ ഫിറ്റ്നസ് ചലഞ്ചിൽ പങ്കെടുത്തവർ
ദോഹ: ആരോഗ്യ-കായിക മേഖലയിൽ ഖത്തറിലെ ഇന്ത്യൻ പ്രവാസികൾക്കിടയിലെ ശ്രദ്ധേയ സംഘടനയായി മാറിയ ‘ജിം ഖത്തർ’ നൂറുദിന ‘ഹിറ്റ്-ഫിറ്റ്’ ഫിറ്റ്നസ് ചലഞ്ചിന് തുടക്കമായി.
ഇന്ത്യൻ സ്പോർട്സ് കൗൺസിൽ ജനറൽ സെക്രട്ടറി നിഹാദ് അലി ചലഞ്ച് ഫ്ലാഗ് ഓഫ് ചെയ്തു. ഖത്തർ ഇന്ത്യൻ ഇസ്ലാഹി സെന്റർ ജനറൽ സെക്രട്ടറി മുനീർ മങ്കട, ലൈറ്റ് യൂത്ത് ക്ലബ് സെക്രട്ടറി ഷെമീർ ചെന്ത്രാപ്പിന്നി എന്നിവർ സംസാരിച്ചു. പ്രോഗ്രാം കമ്മിറ്റി കൺവീനർ എ.പി. ഇബ്രാഹീം നന്ദി പറഞ്ഞു.
പ്രോഗ്രാം ട്രെയിനർമാരായ ജാസിം ഖലീഫ, വി.ടി. നിസാം എന്നിവർ ആരോഗ്യമുള്ള ശരീരത്തിന്റെ ഭക്ഷണശീലത്തെ കുറിച്ചും വ്യായാമ രീതിയെക്കുറിച്ചും വിവരിച്ചു. ചീഫ് ട്രെയിനറും അഞ്ച് ഗിന്നസ് റെക്കോഡുകളുടെ ഉടമയുമായ ഷഫീഖ് മുഹമ്മദ് ആദ്യദിനത്തിലെ വർക്കൗട്ട് സെഷന് നേതൃത്വം നൽകി. 100 ദിവസം നീളുന്ന വർക്കൗട്ടിൽ പുലർച്ച 4.30ന് റയ്യാൻ പാർക്കിലെത്തി ആർക്കും പങ്കുചേരാമെന്ന് സംഘാടക സമിതി സമിതി അംഗങ്ങൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.