ജിം ഖത്തർ 70 ദിന ഫിറ്റ്നസ് ചലഞ്ച് പൂർത്തിയാക്കിയവർ ഉപഹാരങ്ങളുമായി
ദോഹ: 70 ദിവസമായി ഖത്തറിലെ റയ്യാൻ പാർക്കിൽ ജിം ഖത്തർ ചെയർമാൻ മുഹമ്മദ് ഷഫീഖിന്റെ നേതൃത്വത്തിൽ നടന്ന ഫിറ്റ്നസ് ചലഞ്ചിന് സമാപനമായി. വെള്ളിയാഴ്ച നടന്ന സമാപന ചടങ്ങിൽ ജിം ഖത്തർ ജനറൽ കൺവീനർ നിസ്സാം വി.ടി സ്വാഗതം പറഞ്ഞു.
ലോക കേരളസഭ അംഗം അബ്ദുൽ റഊഫ് കൊണ്ടോട്ടി ഉദ്ഘാടനം നിർവഹിച്ചു. പ്രവാസി സമൂഹം കാത്തു സൂക്ഷിക്കേണ്ട ആരോഗ്യ സമ്പത്തിന്റെ കാര്യത്തിൽ ജിം ഖത്തർ നടത്തിവരുന്ന പ്രവർത്തനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. കേരളത്തിൽ നിന്നും മദീന വഴി ഈജിപ്തിലേക്ക് സൈക്കിളിൽ യാത്ര നടത്തുന്ന അഹമ്മദ് സാബിത്ത് മുഖ്യാതിഥിയായി പങ്കെടുത്തു.
70 ദിവസം പൂർത്തീകരിച്ചവർക്ക് ക്യു.ഐ.ഐ.സി ജനറൽ സെക്രട്ടറി മുനീർ സലഫി , ജിം ഖത്തർ വൈസ് ചെയർമാൻ ജാസിം ഖലീഫ, എൽ.വൈ.സി പ്രസിഡന്റ് അജ്മൽ എന്നിവർ ഉപഹാരങ്ങൾ നൽകി. സെപ്റ്റംബർ ഒന്നിന് തുടങ്ങുന്ന 100 ദിന ചലഞ്ചിനെ കുറിച്ച് ജിം ഖത്തർ വൈസ് ചെയർമാൻ ജാസിം ഖലീഫ നിർദേശങ്ങൾ നൽകി. പ്രോഗ്രാം കൺവീനർ ഇബ്രാഹിമിന്റെ നേതൃത്വത്തിൽ നടന്ന വിവിധ ഫൺ ഗെയിമുകളോടെ സമാപനം കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.