ദോഹ: നാട് ക്രിസ്മസ്-പുതുവത്സരാഘോഷത്തിൽ. തിരുപ്പിറവിയുടെ ഒാർമയിൽ ഖത്തറിലെ വിവിധ ചർച്ചുകളിലായി കഴിഞ്ഞ ദിവസങ്ങളിൽ വ്യത്യസ്ത ചടങ്ങുകളാണ് നടന്നത്. ക്രിസ്മസ് ദിനമായ ഇന്നും ചടങ്ങുകൾ നടക്കുന്നുണ്ട്. പ്രവാസി മലയാളിയുടെ ആഘോഷങ്ങൾ ഡിസംബർ ആദ്യവാരംതന്നെ ആരംഭിച്ചിരുന്നു. ഇതിനായി നേരത്തേതന്നെ വീടുകളും സ്ഥാപനങ്ങളും അലങ്കരിച്ചിരുന്നു. വൈവിധ്യമാർന്ന അലങ്കാരങ്ങളും നക്ഷത്രവിളക്കുമായി അബു ഹമൂർ ഐ.ഡി.സി.സി കോംപ്ലക്സ് ദിവസങ്ങൾക്കു മുേമ്പ പ്രകാശപൂരിതമായിരുന്നു. കടകളിൽ ആഴ്ചകൾക്ക് മുമ്പുതന്നെ ക്രിസ്മസ്-പുതുവത്സരാഘോഷത്തിനായി വിവിധയിനം കേക്കുകൾ ഒരുക്കിയിരുന്നു. ക്രിസ്മസ് ട്രീകൾക്കും ആവശ്യക്കാർ ഏറെയുണ്ടായിരുന്നു. രാജ്യത്തെ എല്ലാ ൈഹപ്പർ മാർക്കറ്റുകളിലും ക്രിസ്മസ്-പുതുവത്സരാഘോഷങ്ങൾക്കായി പ്രത്യേക വിഭാഗം തന്നെയുണ്ട്. ദേശീയദിനം ആഘോഷിക്കുന്ന ഖത്തറിന് െഎക്യദാർഢ്യവുമായിക്കൂടിയാണ് ആഘോഷങ്ങൾ. കേക്കുകളിൽ ഖത്തറിെൻറ ദേശീയ ചിഹ്നങ്ങൾ ഇടംപിടിച്ചിട്ടുണ്ട്.
25ന് ക്രിസ്മസ് ദിനത്തിൽ രാവിലെ വിവിധ ദേവാലയങ്ങളിൽ വിശുദ്ധ കുർബാനയോടെകൂടി ആരാധന നടക്കും. പുതുവത്സര ചടങ്ങുകൾ 31ന് രാത്രിയും ആരംഭിക്കും. ദോഹ സെൻറ് തോമസ് സീറോ മലബാർ ചർച്ചിൽ രാവിലെ എട്ടിനും വൈകുന്നേരം ആറിനും വിശുദ്ധ കുർബാനയുണ്ടാകും.
സി.എസ്.ഐ ചർച്ചിൽ പുലർച്ച അഞ്ചിനാണ് ചടങ്ങ്. മലങ്കര ഓർത്തഡോക്സ് ചർച്ചിൽ വൈകുന്നേരം 6.30ന് സന്ധ്യാനമസ്കാരം. ദോഹ ചർച്ച് കോംപ്ലക്സിൽ വ്യാഴാഴ്ച പുലർച്ച 5.30 മുതൽ ചടങ്ങുകൾ നടക്കും. പ്രധാന ചർച്ചിൽ ഇംഗ്ലീഷിലുള്ള ചടങ്ങുകൾ രാവിലെ 5.30, 730, 9.30 സമയങ്ങളിലാണ്. സാക്രമെൻറ്സ് ചാപ്പലിൽ 10.30ന് അറബിയിലും തുടർന്ന് വൈകുന്നേരം 6.30ന് ഉർദുവിലും ചടങ്ങ് നടക്കും. വിവിധ സമയങ്ങളിലായി മറ്റു ഭാഷകളിലും ചടങ്ങുകളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.