ദോഹ: വാക്കുകൾകൊണ്ട് വിസ്മയം തീർത്ത് ജനലക്ഷങ്ങളുടെ മനസ്സിലേക്ക് പുതുചിന്തകളുടെ തീെപ്പാരി ചിതറിയ സ്വാമിവിവേകാനന്ദനും എബ്രഹാം ലിങ്കണും മുതൽ ശശിതരൂർ വരെ പിറവിയെടുത്ത പ്രസംഗകലയിലേക്ക് പുതുതലമുറക്ക് സ്വാഗതം. സ്കൂൾ വിദ്യാർഥികൾക്കായി 'ഗൾഫ് മാധ്യമം' ഒരുക്കുന്ന 'സ്പീക്ക് അപ് ഖത്തറിൻെറ' ആവേശകരമായ ഒന്നാം റൗണ്ട് മത്സരം വെള്ളിയാഴ്ച. ഇംഗ്ലീഷ്, മലയാളം ഭാഷകളിലായി നാലു വിഭാഗങ്ങളിലായി നടക്കുന്ന 'സ്പീക്ക് അപ് ഖത്തറിലേക്ക്' അഞ്ഞൂറോളും എൻട്രികളാണ് ലഭിച്ചത്.
അപേക്ഷാർഥികൾ രജിസ്ട്രേഷനൊപ്പം അയച്ച ഒരു മിനിറ്റ് ദൈർഘ്യമുള്ള പ്രസംഗങ്ങൾ പരിശോധിച്ച് വിദഗ്ധ സമിതി തെരഞ്ഞെടുത്ത 60ഓളം പേർ വെള്ളിയാഴ്ച നടക്കുന്ന ഒന്നാം റൗണ്ടിൽ മത്സരിക്കും. 'ഗൾഫ് മാധ്യമം' 'സ്പീക്ക് അപ് ഖത്തറിന്' വായനക്കാരിൽനിന്നും മികച്ച പ്രതികരണമാണ് ലഭിച്ചതെന്നും, രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ നിലവാരം പുലർത്തിയതായും സമിതി വിലയിരുത്തി.
ആറുമുതൽ എട്ടു വരെ ക്ലാസുകളിലുള്ളവർ സ്ട്രീം ഒന്ന് വിഭാഗത്തിലും ഒമ്പത് മുതൽ 12 വരെ ക്ലാസുകളിലുള്ളവർ സ്ട്രീം രണ്ട് വിഭാഗത്തിലുമാണ് മത്സരിക്കുന്നത്. വെള്ളിയാഴ്ച നടക്കുന്ന ആദ്യ റൗണ്ടിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്നവർ ഫൈനൽ റൗണ്ടിലേക്ക് തെരഞ്ഞെടുക്കപ്പെടും. ഓൺലൈൻ പ്ലാറ്റ്ഫോമായ 'സൂം' വഴിയാണ് പ്രാഥമിക റൗണ്ട് മത്സരം നടക്കുന്നത്. സ്ട്രീം ഒന്നും, രണ്ടും വിഭാഗങ്ങളിലെ മലയാളം പ്രസംഗ മത്സരം രാവിലെ ഒമ്പതിനും ഇംഗ്ലീഷ് വിഭാഗം മത്സരങ്ങൾ ഉച്ച ഒന്നിനും ആരംഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.