ഒന്നാ സ്​ഥാനം നേടിയ രജീഷ്​ രാജനും കുടുംബത്തിനും റഹിം ഓമശ്ശേരി സമ്മാനം നൽകുന്നു

'ഗൾഫ്​ മാധ്യമം' ഓണപ്പൂക്കളം: സമ്മാനം വിതരണം ചെയ്​തു

ദോഹ: ഓണനാളിൽ ഖത്തറിലെ പ്രവാസികൾക്കായി 'ഗൾഫ്​ മാധ്യമം' സംഘടിപ്പിച്ച ഗൃഹാങ്കണ പൂക്കള മത്സരത്തിലെ വിജയികൾക്ക്​ സമ്മാനങ്ങൾ വിതരണം ചെയ്​തു.

ഒന്നാം സ്​ഥാനം നേടിയ രജീഷ്​ രാജനും കുടുംബത്തിനും 'ഗൾഫ്​ മാധ്യമം-മീഡിയ വൺ ഖത്തർ' മാനേജിങ്​ കമ്മിറ്റി ചെയർമാൻ റഹിം ഓമശ്ശേരി സമ്മാനം കൈമാറി.

രണ്ടാം സ്​​ഥാനം നേടിയ രാജേഷ്​ നായർ, മൂന്നാം സ്​ഥാനത്തിന്​ അർഹരായ മൻഹ, സന്തോഷ്​ എന്നിവരും സമ്മാനങ്ങൾ ഏറ്റുവാങ്ങി. ഗൾഫ്​ മാധ്യമം റസിഡൻറ്​ മാനേജർ ആർ.വി റഫീഖ്​, ബ്യൂറോ ഇൻചാർജ്​ കെ. ഹുബൈബ്​, അക്കൗണ്ട്​സ്​ ഇൻചാർജ്​ അമീർ അലി എന്നിവർ പ​ങ്കെടുത്തു.

ഓണനാളിൽ നടത്തിയ ഗൃഹാങ്കണ പൂക്കള മത്സരത്തിൽ നൂറോളം പേരാണ്​ പ​ങ്കെടുത്തത്​.

ഏറ്റവും മികച്ച 10 പൂക്കളങ്ങൾ ഫൈനൽ റൗണ്ടിൽ ഇടം നേടി. ഗൾഫ്​ മാധ്യമം ഖത്തർ ഫേസ്​ബുക്ക്​​ പേജിൽ പങ്കുവെച്ച പൂക്കളങ്ങളിൽ പൊതുജനങ്ങൾക്ക്​ കൂടി അഭിപ്രായം രേഖപ്പെടുത്താനുള്ള അവസരം നൽകിയാണ്​ വിജയികളെ കണ്ടെത്തിയത്​.

Tags:    
News Summary - 'Gulf Madhyamam' Onampookkalam: Prize distributed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.