ദോഹ: ഗൾഫ് ഹാർട്ട് അസോസിയേഷൻ (ജി.എച്ച്.എ) 17ാമത് കോൺഫറൻസ് ഹമദ് മെഡിക്കൽ കോർപറേഷന്റെ സഹകരണത്തോടെ നവംബർ 20, 22 തീയതികളിൽ നടക്കും. ഗൾഫ്, യൂറോപ്പ്, വടക്കേ അമേരിക്ക, മറ്റു രാജ്യങ്ങളിൽനിന്നുള്ള വിദഗ്ധർ പങ്കെടുക്കുന്ന സമ്മേളനത്തിൽ ലോകമെമ്പാടുമുള്ള കാർഡിയോളജിസ്റ്റുകൾ, ആരോഗ്യ പ്രവർത്തകർ, ഗവേഷകർ എന്നിവരെ ഒരുമിപ്പിക്കുന്നു.
ഹൃദയ സംബന്ധമായ പരിചരണത്തിലെ പുതിയ ഗവേഷണങ്ങളും പുരോഗതികളും വിദഗ്ധർ സമ്മേളനത്തിൽ പങ്കുവെക്കും. കോൺഫറൻസ് ചെയർമാനും ഹാർട്ട് ഹോസ്പിറ്റലിലെ മെഡിക്കൽ എജുക്കേഷൻ ഡയറക്ടറും സീനിയർ കാർഡിയോളജി കൺസൽട്ടന്റും എച്ച്.എം.സിയുടെ മുൻ മാനേജിങ് ഡയറക്ടറും ജി.എച്ച്.എയുടെ മുൻ പ്രസിഡന്റുമായ ഡോ. ഹജർ അഹ്മദ് ഹജർ അൽ ബിനാലി പരിപാടി ഉദ്ഘാടന ചെയ്യും. പീഡിയാട്രിക് കാർഡിയോളജിയെക്കുറിച്ചുള്ള ഒരു പ്രത്യേക വർക്ക്ഷോപ് ഇതിന്റെ ഭാഗമായി നടക്കും. കാർഡിയോളജി ഗവേഷണത്തിലെ പുതിയ കണ്ടെത്തലുകൾ, നൂതനാശയങ്ങൾ, മികച്ച രീതികൾ, ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിനായി ലക്ഷ്യമിട്ടുള്ള ചർച്ചകൾ എന്നിവ ഉൾക്കൊള്ളുന്ന വിദഗ്ധരുടെ നേതൃത്വത്തിലുള്ള ശാസ്ത്രീയ സെഷനുകളും നടക്കും. ഖാലിദ് സയന്റിഫിക്കാണ് 17ാമത് ഗൾഫ് ഹാർട്ട് അസോസിയേഷൻ കോൺഫറൻസിന്റെ പ്രധാന സ്പോൺസർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.