അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി

ആ​ശം​സ നേ​ർ​ന്ന് അ​മീ​ർ


ദോ​ഹ: ഖ​ത്ത​റി​ലെ സ്വ​ദേ​ശി​ക​ളും താ​മ​സ​ക്കാ​രും ഉ​ൾ​പ്പെ​ടെ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ആ​ശം​സ നേ​ർ​ന്ന് അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി. ​‘എ​ക്സ്’ പേ​ജ് വ​ഴി​യാ​യി​രു​ന്നു അ​മീ​റി​ന്റെ ആ​ശം​സ. എ​ല്ലാ ജ​ന​വി​ഭാ​ഗ​ങ്ങ​ൾ​ക്കും ആ​ശം​സ നേ​ർ​ന്ന അ​മീ​ർ, രാ​ഷ്ട്ര പു​രോ​ഗ​തി​യും അ​ഭി​വൃ​ദ്ധി​യു​മു​ണ്ടാ​ക​ട്ടെ എ​ന്ന് പ്ര​ത്യാ​ശ​യും പ്ര​ക​ടി​പ്പി​ച്ചു. ദേ​ശീ​യ ദി​ന​ത്തി​ന്റെ ഭാ​ഗ​മാ​യി വി​വി​ധ സൗ​ഹൃ​ദ, അ​യ​ൽ രാ​ജ്യ​ങ്ങ​ൾ ഖ​ത്ത​റി​ന് ആ​ശം​സ​യ​റി​യി​ച്ചു.

ഒ​മാ​ൻ സു​ൽ​ത്താ​ൻ ​ഹൈ​തം ബി​ൻ താ​രി​ഖ് ഖ​ത്ത​ർ അ​മീ​റി​ന് ദേ​ശീ​യ​ദി​ന സ​ന്ദേ​ശം ന​ൽ​കി. യു.​എ.​ഇ പ്ര​സി​ഡ​ന്റ് ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ സാ​യി​ദ് അ​ൽ ന​ഹ്‍യാ​ൻ, വൈ​സ് പ്ര​സി​ഡ​ന്റും ​ദു​ബൈ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ റാ​ഷി​ദ് അ​ൽ മ​ക്തും, ഉ​പ പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് മ​ൻ​സൂ​ർ ബി​ൻ സാ​യി​ദ് അ​ൽ ന​ഹ്‍യാ​ൻ എ​ന്നി​വ​രും ദേ​ശീ​യ​ദി​ന ആ​ശം​സ അ​റി​യി​ച്ചു. ഡെ​പ്യൂ​ട്ടി അ​മീ​ർ ശൈ​ഖ് അ​ബ്ദു​ല്ല ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി, പ്ര​ധാ​ന​മ​ന്ത്രി​യും വി​ദേ​ശ​കാ​ര്യ മ​ന്ത്രി​യു​മാ​യ ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ അ​ബ്ദു​ൽ​റ​ഹ്മാ​ൻ ആ​ൽ​ഥാ​നി എ​ന്നി​വ​രും വി​വി​ധ രാ​ഷ്ട്ര​നേ​താ​ക്ക​ളു​ടെ ആ​ശം​സ​ക​ൾ സ്വീ​ക​രി​ച്ചു. കു​​വൈ​ത്ത് അ​മീ​റി​ന്റെ നി​ര്യാ​ണ​ത്തെ തു​ട​ർ​ന്ന് മൂ​ന്നു ദി​വ​സം ദുഃ​ഖാ​ച​ര​ണം ന​ട​ക്കു​ന്ന​തി​നാ​ൽ ഔ​ദ്യോ​ഗി​ക ആ​ഘോ​ഷ​ങ്ങ​ളൊ​ന്നു​മി​ല്ലാ​തെ​യാ​ണ് ഖ​ത്ത​റി​ൽ ദേ​ശീ​യ ദി​നം കൊ​ണ്ടാ​ടി​യ​ത്. 

Tags:    
News Summary - Greetings Amir

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.