അ​ങ്ക​മാ​ലി എ​ൻ.​ആ​ർ.​ഐ അ​സോ​സി​യേ​ഷ​ൻ സം​ഘ​ടി​പ്പി​ക്കു​ന്ന ഗ്രാ​ൻ​ഡ്മാ​സ്റ്റ​ർ ച​ല​ഞ്ചി​ന്റെ

പോ​സ്റ്റ​ർ പ്ര​കാ​ശ​ന ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത​വ​ർ

ഗ്രാ​ൻ​ഡ്മാ​സ്റ്റ​ർ ച​ല​ഞ്ച് പോ​സ്റ്റ​ർ പ്ര​കാ​ശ​നം

ദോഹ: ദേ​ശീ​യ കാ​യി​ക​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് അ​ങ്ക​മാ​ലി എ​ൻ.​ആ​ർ.​ഐ അ​സോ​സി​യേ​ഷ​ൻ (ആ​ൻ​റി​യ) മാ​ർ​ച്ച് 27ന് ​അ​ൽ ജ​സീ​റ അ​ക്കാ​ദ​മി​യി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ചെ​സ് മ​ത്സ​രം ‘ഗ്രാ​ൻ​ഡ്മാ​സ്റ്റ​ർ ച​ല​ഞ്ച് സീ​സ​ൺ -1’ ഔ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ച്ചു.

ച​ട​ങ്ങി​ൽ അ​ങ്ക​മാ​ലി എ​ൻ.​ആ​ർ.​ഐ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്റ് വി​നോ​ദ്‌​കു​മാ​ർ, സെ​ക്ര​ട്ട​റി വി​നാ​യ​ക് മോ​ഹ​ൻ, ട്ര​ഷ​റ​ർ ഡാ​ൻ തോ​മ​സ്, ജോ.​സെ​ക്ര​ട്ട​റി​മാ​രാ​യ അ​ഗ​സ്റ്റി​ൻ ക​ല്ലൂ​ക്കാ​ര​ൻ, റി​ങ്കു ബി​ജു, സ്പോ​ർ​ട്സ് സെ​ക്ര​ട്ട​റി ജോ​സ​ഫ് ജോ​ർ​ജ് എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. മ​ത്സ​ര​ത്തി​ന്റെ സ്പോ​ൺ​സ​റാ​യ പ്രൈ​ഡ് ഡീ​ൽ, റേ​ഡി​യോ സു​നോ 91.7 എ​ഫ്.​എം പ്ര​തി​നി​ധി​ക​ൾ, ആ​ൻ​റി​യ അ​ങ്ക​മാ​ലി എ​ക്സി.​അം​ഗ​ങ്ങ​ൾ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു. മ​ത്സ​ര​ത്തി​ന്റെ ഔ​ദ്യോ​ഗി​ക പോ​സ്റ്റ​റും പു​റ​ത്തി​റ​ക്കി.

ഗ്രാ​ൻ​ഡ്മാ​സ്റ്റ​ർ ച​ല​ഞ്ച് നാ​ല് വി​ഭാ​ഗ​ങ്ങ​ളി​ലാ​യി (അ​ണ്ട​ർ 8, അ​ണ്ട​ർ 10, അ​ണ്ട​ർ 12, അ​ണ്ട​ർ 14) സം​ഘ​ടി​പ്പി​ക്കു​മെ​ന്നും ചെ​സ് പ്രേ​മി​ക​ൾ​ക്ക് മി​ക​വ് തെ​ളി​യി​ക്കാ​നു​ള്ള മി​ക​ച്ച വേ​ദി ഒ​രു​ക്കു​ക​യാ​ണ് ല​ക്ഷ്യ​മെ​ന്നും സം​ഘാ​ട​ക​ർ വി​ശ​ദ​മാ​ക്കി.

Tags:    
News Summary - Grandmaster Challenge poster released

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.