ഗ്രാൻഡ്മാൾ ഹൈപ്പർമാർക്കറ്റിലെ ഹൽവ ഫെസ്റ്റ് റീജനൽ ഡയറക്ടർ അഷ്റഫ് ചിറക്കൽ
ഉദ്ഘാടനം ചെയ്യുന്നു
ദോഹ: ഖത്തറിലെ പ്രമുഖ റീട്ടെയിൽ വ്യാപാര ശൃംഖലയായ ഗ്രാൻഡ് മാള്‍ ഹൈപ്പർമാർക്കറ്റിന്റെ എല്ലാ ഔട്ലറ്റുകളിലും കോഴിക്കോടൻ ഹൽവ ഫെസ്റ്റ് ആരംഭിച്ചു. കോഴിക്കോടിന്റെ സംസ്കാരവും രുചിഭേദങ്ങളും വിളിച്ചോതുന്ന ഹൽവ ഫെസ്റ്റ് ജൂൺ 24 വരെ നീണ്ടുനിൽക്കും. ഗോതമ്പ്, അരി, പച്ചമുളക്, തേൻ, മുന്തിരി, ചക്ക, തണ്ണിമത്തൻ, ബദാം, ഇളനീർ, സ്ട്രോബെറി, പൈൻആപ്പിൾ, മാമ്പഴം, പഴം, നെയ്യ് തുടങ്ങി 26 ഇനം ഹല്‍വകളാണ് പ്രമോഷനിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ഗ്രാൻഡ് മാള്‍ ഹൈപ്പർമാർക്കറ്റ് റീജനൽ ഡയറക്ടർ അഷ്റഫ് ചിറക്കൽ ഹൽവ ഫെസ്റ്റ് ഉദ്ഘടനം ചെയ്തു. സി.ഇ.ഒ ഷെരിഫ്, ഏരിയ മാനേജർ ബഷീർ പരപ്പിൽ, അഡ്മിൻ മാനേജർ നിതിൽ, മാൾ മാനേജർ നവാബ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.