ഗ്രാ​ൻ​ഡ് മാ​ൾ മെ​ഗാ പ്ര​മോ​ഷ​ൻ മൂ​ന്നാം ഘ​ട്ട വി​ജ​യി​ക​ളെ ന​റു​ക്കെ​ടു​പ്പി​ലൂ​ടെ തിരഞ്ഞെ​ടു​ത്ത​പ്പോ​ൾ

ഗ്രാ​ൻ​ഡ് മാ​ൾ മെ​ഗാ പ്ര​മോ​ഷ​ൻ വി​ജ​യി​ക​ളെ തി​രഞ്ഞെ​ടു​ത്തു

ദോ​ഹ: ഖ​ത്ത​റി​ലെ പ്ര​മു​ഖ റീ​ട്ടെ​യി​ൽ ശൃം​ഖ​ല​യാ​യ ഗ്രാ​ൻ​ഡ് മാ​ൾ ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ പു​തി​യ മെ​ഗാ പ്രൊ​മോ​ഷ​ന്റെ മൂ​ന്നാം ഘ​ട്ട ഭാ​ഗ്യ​വി​ജ​യി​ക​ളെ തെ​രെ​ഞ്ഞെ​ടു​ത്തു. ഗ്രാ​ൻ​ഡ് മാ​ൾ ഏ​ഷ്യ​ൻ ടൗ​ണി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഖ​ത്ത​ർ വാ​ണി​ജ്യ മ​ന്ത്രാ​ല​യ പ്ര​തി​നി​ധി 11 ഭാ​ഗ്യ​ശാ​ലി​ക​ളെ ന​റു​ക്കെ​ടു​പ്പി​ലൂ​ടെ തി​ര​ഞ്ഞെ​ടു​ത്തു. ഗ്രാ​ൻ​ഡ് മാ​ൾ റീ​ജ​ന​ൽ ഡ​യ​റ​ക്ട​ർ അ​ഷ്‌​റ​ഫ് ചി​റ​ക്ക​ൽ, ഏ​രി​യ മാ​നേ​ജ​ർ ബ​ഷീ​ർ പ​ര​പ്പി​ൽ, സി.​ഒ.​ഒ ഹ​രീ​ഷ്, പി.​ആ​ർ മാ​നേ​ജ​ർ സി​ദി​ഖ്, മാ​ൾ മാ​നേ​ജ​ർ ശ​രീ​ഫ്, മാ​ർ​ക്ക​റ്റി​ങ് മാ​നേ​ജ​ർ ഷം​സീ​ർ തു​ട​ങ്ങി​യ​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

10 ഭാ​ഗ്യ വി​ജ​യി​ക​ൾ​ക്ക് 2000 ഖ​ത്ത​ർ റി​യ​ൽ കാ​ഷ് പ്രൈ​സും ഒ​രു വി​ജ​യി​ക്ക് ഹ്യൂ​ണ്ടാ​യ് ബ്രാ​ൻ​ഡ് ന്യൂ ​അ​ക്‌​സെ​ന്റ് കാ​റും ആ​ണ് സ​മ്മാ​ന​മാ​യി ല​ഭി​ക്കു​ന്ന​ത്. ജൂ​ൺ 24 വ​രെ നീ​ളു​ന്ന മെ​ഗാ പ്രൊ​മോ​ഷ​നി​ലൂ​ടെ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് 10 ഹ്യു​ണ്ടാ​യി ആ​ക്സ​ന്റ് കാ​റു​ക​ൾ, 1,00,000 ഖ​ത്ത​ർ റി​യാ​ൽ കാ​ഷ് എ​ന്നി​വ നേ​ടാ​നു​ള്ള അ​വ​സ​രം ഗ്രാ​ൻ​ഡ് മാ​ൾ ഒ​രു​ക്കി​യി​ട്ടു​ണ്ട്.

ഖ​ത്ത​റി​ലെ ഏ​തെ​ങ്കി​ലും ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് /ഗ്രാ​ൻ​ഡ് എ​ക്സ്പ്ര​സ് ഔ​ട്ട്ല​റ്റു​ക​ളി​ൽ നി​ന്നും വെ​റും 50 റി​യ​ലി​നോ അ​തി​നു മു​ക​ളി​ലോ പാ​ർ​ച്ച​സ്‌ ചെ​യ്യു​മ്പോ​ൾ ല​ഭി​ക്കു​ന്ന റാ​ഫി​ൾ കൂ​പ്പ​ൺ വ​ഴി എ​ല്ലാ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കും സ​മ്മാ​ന പ​ദ്ധ​തി​യി​ൽ പ​ങ്കെ​ടു​ക്കാ​വു​ന്ന​താ​ണ്.

ഓ​രോ സീ​സ​ണി​ലും ന​ട​ന്നു വ​രു​ന്ന മെ​ഗാ പ്ര​മോ​ഷ​നു​ക​ളി​ലൂ​ടെ കാ​റു​ക​ൾ, സ്വ​ർ​ണ്ണ ബാ​റു​ക​ൾ, കാ​ഷ് പ്രൈ​സു​ക​ൾ തു​ട​ങ്ങി​യ റി​വാ​ർ​ഡു​ക​ൾ ന​ൽ​കി​ക്കൊ​ണ്ട് ഒ​രു​പാ​ട് വി​ജ​യി​ക​ളെ സൃ​ഷ്ടി​ക്കാ​ൻ ഇ​തി​നോ​ട​കം ഗ്രാ​ൻ​ഡ് മാ​ളി​ന് സാ​ധി​ച്ചി​ട്ടു​ണ്ട്. അ​ടു​ത്ത ന​റു​ക്കെ​ടു​പ്പ് ഏ​പ്രി​ൽ 23 നു ​ന​ട​ക്കും. ഈ ​അ​വ​സ​ര​ങ്ങ​ൾ എ​ല്ലാ ഉ​പ​ഭോ​ക്താ​ക്ക​ളും ഉ​പ​യോ​ഗ​പ്പെ​ടു​ത്ത​ണ​മെ​ന്ന് റീ​ജ​ന​ൽ ഡ​യ​റ​ക്ട​ർ അ​ഷ്‌​റ​ഫ് ചി​റ​ക്ക​ൽ പ​റ​ഞ്ഞു.

Tags:    
News Summary - Grand Mall Mega Promotion Winners Selected

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.