ഗ്രാൻഡ് മാൾ ഹൈപ്പർമാർക്കറ്റിൻെറ മെഗാ പ്രമോഷനായ ‘ഗ്രാൻഡ്​ 2020 ബൈ, ഡ്രൈവ്​ ആൻഡ്​ ​ൈഫ്ല’ മൂന്നാം ഘട്ട നറുക്കെടുപ്പ് നടന്നപ്പോൾ

ഗ്രാൻഡ് മാൾ മെഗാ പ്രമോഷൻ നറുക്കെടുപ്പ്​ നടത്തി

ദോഹ: ഗ്രാൻഡ് മാൾ ഹൈപ്പർമാർക്കറ്റിൻെറ മെഗാ പ്രമോഷനായ 'ഗ്രാൻഡ്​ 2020 ബൈ, ഡ്രൈവ്​ ആൻഡ്​ ​ൈഫ്ല' മൂന്നാം ഘട്ട നറുക്കെടുപ്പ് ഗ്രാൻഡ് മാൾ ഹൈപ്പർമാർക്കറ്റ് ഏഷ്യൻ ടൗണിൽ നടന്നു. ഗ്രാൻഡ് മാൾ ഹൈപ്പർമാർക്കറ്റ്, ഗ്രാൻഡ് എക്സ്പ്രസ്​ ഷോപ് നമ്പർ 91 & 170, പ്ലാസ മാൾ, ഏഷ്യൻ ടൗൺ, ഗ്രാൻഡ് ഹൈപ്പർമാർക്കറ്റ്, എസ്ഥാൻ മാൾ വുകൈർ എന്നിവിടങ്ങളിൽനിന്ന്​ 50 റിയാലിനോ അതിനുമുകളിലോ പർ​േച്ചസ് ചെയ്യുമ്പോൾ ലഭിക്കുന്ന റാഫിൾ കൂപ്പൺ വഴി എല്ലാ കസ്​റ്റമേഴ്സിനും ഈ സമ്മാന പദ്ധതിയിൽ പങ്കാളികളാകാം.

2020 ജനുവരി 16ന്​ തുടങ്ങി 2021 ജനുവരി ആറുവരെ നീളുന്ന ഈ മെഗാ പ്രമോഷനിൽ നാലു നറുക്കെടുപ്പുകളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ഇതിൽ ഓരോ നറുക്കെടുപ്പിലും നാല് ടൊയോട്ട ഫോർച്യൂണർ കാർ, 10 എൽ.ഇ.ഡി സ്​മാർട്ട്​ ടി.വി, റഫ്രിജറേറ്റർ, വാഷിങ്​ മെഷീൻ, നാല്​ പേർക്കു ജോർജിയ ട്രിപ് എന്നിവയാണ് സമ്മാനമായി ലഭിക്കുക. ഖത്തർ വാണിജ്യ വിഭാഗം ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു നറുക്കെടുപ്പ് നടന്നത്.വിജയികൾക്കുള്ള സമ്മാന വിതരണം അടുത്ത ആഴ്ചകളിൽ നടക്കുമെന്ന് റീജനൽ ഡയറക്ടർ അഷ്റഫ് ചിറക്കൽ അറിയിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.