ഫോ​ക്ക​സ് ഖ​ത്ത​ർ റീ​ജ്യ​ൻ സം​ഘ​ടി​പ്പി​ച്ച ഗോ​ൾ സോ​ക്ക​ർ ക​പ്പി​ൽ ജേ​താ​ക്ക​ളാ​യ ബ്ര​സീ​ൽ ഫാ​ൻ​സ് ടീ​മി​ന് ട്രോ​ഫി സ​മ്മാ​നി​ക്കു​ന്നു

ഗോൾ സോക്കർ കപ്പ്: ബ്രസീല്‍ ഫാന്‍സ് ജേതാക്കള്‍

ദോഹ: ഖത്തറിലെ പ്രമുഖ യുവജന സംഘടനയായ ഫോക്കസ് ഇന്റർനാഷനൽ ഖത്തർ റീജ്യൻ സംഘടിപ്പിച്ച സോക്കര്‍ കപ്പിൽ ബ്രസീൽ ഫാൻസ് ടീം ജേതാക്കളായി. ഫൈനലിൽ ബിദ എഫ്.സിക്കെതിരായിരുന്നു ജയം. ഗോൾ സോക്കർ എന്ന പേരിൽ 16 ടീമുകൾ മാറ്റുരച്ച മത്സരം മിസൈമീറിലെ ഹാമില്‍ട്ടണ്‍ ഇന്‍റര്‍നാഷനല്‍ സ്കൂളില്‍ വെച്ച് രണ്ടുദിവസങ്ങളിലായാണ് നടന്നത്. സ്പൈക്കേഴ്സ് എഫ്.സി മൂന്നാം സ്ഥാനംനേടി.

ചാമ്പ്യന്മാര്‍ക്കുള്ള ട്രോഫി ഫോക്കസ് ഇന്‍റര്‍നാഷനല്‍ ഖത്തര്‍ റീജ്യന്‍ സി.ഇ.ഒ പി.ടി. ഹാരിസ്, സി.ഒ.ഒ അമീര്‍ ഷാജി, ഫോക്കസ് ഇന്‍റര്‍നാഷനല്‍ ഇവന്‍റ് മാനേജര്‍ അസ്കര്‍ റഹ്മാന്‍ എന്നിവര്‍ വിതരണം ചെയ്തു. വിജയികള്‍ക്കുള്ള കാഷ് പ്രൈസുകളും മറ്റു സമ്മാനങ്ങളും ആർ.ജെ. വിനു, മിയമിയ മാര്‍ക്കറ്റിംങ് എക്സിക്യൂട്ടിവ് കെല്‍വിന്‍, കാലിക്കറ്റ് നോട്ട്ബുക്ക് മാനേജര്‍ റിനീഷ്, മെമന്‍റം മീഡിയ മാനേജര്‍ സഹീര്‍ എന്നിവരും വിജയികള്‍ക്കും റഫറിമാര്‍ക്കുമുള്ള മെഡലുകള്‍ ‍റിയാദ മെ‍ഡിക്കല്‍ സെന്‍റര്‍ ഡയറക്ടര്‍ ഡോ. കലാം, ഫോക്കസ് ഖത്തര്‍ റീജ്യന്‍ മാര്‍ക്കറ്റിങ് മാനേജര്‍ ഹമദ് ബിന്‍ സിദ്ദീഖ്, ഫായിസ് എളയോടന്‍, താജുദ്ദീന്‍ മുല്ലവീടന്‍ എന്നിവരും വിതരണം ചെയ്തു. ബ്രസീൽ ഫാൻസ് ടീമിന്റെ റഈസിനെ മികച്ച താരമായി തെരഞ്ഞെടുത്തു.

അബ്ദുറഊഫ് കൊണ്ടോട്ടി, ക്യൂ.ഐ. ഐ.സി പ്രസിഡന്റ് കെ.എന്‍. സുലൈമാന്‍ മദനി, ഫോക്കസ് ഇന്‍റര്‍നാഷനല്‍ സി.ഇ.ഒ ഷമീര്‍ വലിയവീട്ടില്‍, അഡ്വൈസറി ചെയര്‍മാന്‍ ഡോ. നിഷാന്‍ പുരയില്‍, നിസ്താര്‍ പട്ടേല്‍, അല്‍മുഫ്ത റെന്‍റ് എ കാര്‍ എം.ഡി സിയാദ് ഉസ്മാന്‍, റേഡിയോ സുനോ എം.ഡി അമീര്‍ അലി എന്നിവർ പങ്കെടുത്തു. ഫോക്കസ് ഖത്തര്‍ റീജ്യന്‍ സി.എഫ്.ഒ സഫീറുസ്സലാം, സ്പോര്‍ട്സ് മാനേജര്‍ അനീസ് സി. ഹനീഫ്, ഇവന്‍റ് മാനേജര്‍ മൊയ്തീന്‍ ഷാ, റാഷിക് ബക്കര്‍ എന്നിവര്‍ നേതൃത്വം നല്‍കി. ‌എ.എസ്. അമീനുര്‍റഹ്മാന്‍ , നാസര്‍ ടി. പി, മിദ് ലാജ് ലത്തീഫ്, ആശിക് ബേപ്പൂര്‍, യുസുഫ് ബിന്‍ മഹ്മൂദ്, സജീര്‍ പുനത്തില്‍, മുസ്തഫ തിരുവങ്ങൂര്‍, അസ്ഹര്‍ നൊച്ചാട് എന്നിവര്‍ പരിപാടി നിയന്ത്രിച്ചു.

Tags:    
News Summary - Goal Soccer Cup: Brazil fans win

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.