ദോഹ ഡിക്ലറേഷൻ ഗ്ലോബൽ േപ്രാഗ്രാമിന് തുടക്കമായി

ദോഹ: 2015ൽ ഏപ്രിലിൽ ദോഹയിൽ നടന്ന 13ാമത് ഐക്യരാഷ്ട്രസഭ ൈക്രം പ്രിവൻഷൻ ആൻറ് ക്രിമിനൽ ജസ്​റ്റിസ്​ കോൺഗ്രസി​​െൻറ ഭാഗമായി അവതരിപ്പിക്കപ്പെട്ട ദോഹ പ്രഖ്യാപനം ആഗോള തലത്തിൽ നടപ്പാക്കുന്നതിനായുള്ള ദോഹ ഡിക്ലറേഷൻ ഗ്ലോബൽ േപ്രാഗ്രമിന് ഐക്യരാഷ്ട്രസഭ ഡ്രഗ്സ്​ ആൻറ് ൈക്രം ഓഫീസ്​(യു.എൻ.ഒ.ഡി.സി) തുടക്കം കുറിച്ചു. 


അന്താരാഷ്ട്ര തലത്തിൽ കുറ്റകൃത്യങ്ങൾ തടയുന്നതിലും ക്രിമിനൽ നീതിയിലു സമഗ്രത കൊണ്ട് വരുന്നത് ആവശ്യപ്പെട്ടുള്ളതാണ് ദോഹ പ്രഖ്യാപനം. ദോഹ പ്രഖ്യാപനം പ്രായോഗികമായി നടപ്പാക്കുകയെന്ന ലക്ഷ്യമിട്ടാണ് ഖത്തർ സാമ്പത്തിക പിന്തുണ നൽകുന്ന യു.എൻ.ഒ.ഡി.സി ഇതിന് മുന്നിട്ടിറങ്ങിയിരിക്കുന്നത്. 
കുറ്റകൃത്യങ്ങൾ തടയുന്നതിലും അഴിമതി തടയുന്നതിലും നിയമം നടപ്പിലാക്കുന്നതിലും സുസ്​ഥിരമായ സ്വാധീനം നേടുന്നതിനും ആരോഗ്യകരമായ നേട്ടമുണ്ടാക്കുന്നതിനും രാജ്യങ്ങളെ പ്രാപ്തരാക്കുകയെന്നതാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത്.

നാല് വർഷം നീണ്ടുനിൽക്കുന്ന ദോഹ ഡിക്ലറേഷൻ ഗ്ലോബൽ േപ്രാഗ്രാമിലൂടെ സുസ്​ഥിര വികസനത്തിനായി ജനകേന്ദ്രീകൃത സമീപനത്തിലൂടെ സമാധാന സംരംഭങ്ങളെയും അഴിമതി രഹിത മേഖലകളെയും പിന്തുണക്കുകയും േപ്രാത്സാഹിപ്പിക്കുകയും ഇതി​​െൻറ ഭാഗമാണ്.  

Tags:    
News Summary - glo

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.