ഖ​ത്ത​ർ ഫുട്ബാൾ ടീം ​അം​ഗ​ങ്ങ​ൾ പ​രി​ശീ​ല​ന​ത്തി​ൽ

ഖത്തറിന് സെപ്റ്റംബറിൽ സന്നാഹം

ദോഹ: ലോകകപ്പിനായൊരുങ്ങുന്ന ഖത്തർ ദേശീയ ടീം കരുത്തരായ എതിരാളികൾക്കെതിരെ സന്നാഹ മത്സരത്തിന് സജ്ജമാവുന്നു. ലോകകപ്പിന് മുന്നോടിയായി ഹസൻ ഹൈദോസും സംഘവും കാനഡ, ചിലി ടീമുകളെ നേരിടുമെന്ന് ഖത്തർ ഫുട്ബാൾ അസോസിയേഷൻ അറിയിച്ചു. സെപ്റ്റംബർ 23ന് കാനഡയെയും 27ന് ചിലിയെയും നേരിടും. മൂന്നാമതൊരു ടീമിനെതിരെയും ഖത്തർ ബൂട്ടുകെട്ടും. എന്നാൽ, എതിരാളികൾ ആരെന്ന് ഉറപ്പായിട്ടില്ല.

ലോകകപ്പ് ഒരുക്കങ്ങളുടെ ഭാഗമായി ടീം പരിശീലനം നടത്തുന്ന ഓസ്ട്രിയയിൽ വെച്ചായിരിക്കും മൂന്ന് സന്നാഹ മത്സരങ്ങളും നടക്കുക. ലോകകപ്പ് തയാറെടുപ്പിൽ ഏറെ സുപ്രധാനമാണ് മൂന്ന് സൗഹൃദ മത്സരങ്ങൾ. ലീഗ് സീസൺ കഴിഞ്ഞതിനു പിന്നാലെ ജൂൺ രണ്ടിന് സ്പെയിനിൽ എത്തിയ ഖത്തർ ടീം ഒരു മാസം ഇവിടെ പരിശീലനത്തിലായിരുന്നു. ജൂലൈ തുടക്കത്തിലാണ് ഓസ്ട്രിയയിലെത്തിയത്. വിവിധ യൂറോപ്യൻ ക്ലബുകൾക്കെതിരെ ഇവിടെ സൗഹൃദ മത്സരങ്ങൾ കളിക്കാനും പദ്ധതിയുണ്ട്.

നവംബർ 21ന് കിക്കോഫ് കുറിക്കുന്ന ലോകകപ്പ് ഫുട്ബാൾ എക്വഡോർ, നെതർലൻഡ്സ്, സെനഗാൾ എന്നീ ടീമുകൾ അടങ്ങുന്ന ഗ്രൂപ്പ് 'എ'യിൽ നിന്നും മുന്നേറാൻ ശക്തമായ തയാറെടുപ്പുകളോടൊണ് ഖത്തർ ഒരുങ്ങുന്നത്.

Tags:    
News Summary - Getting ready for the warm-up competition

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.