അ​ൽ സ​ദ്ദ് ഹെ​ൽ​ത്ത് സെ​ന്റ​ർ

ജെ​റി​യാ​ട്രി​ക് ഒ.​പി ഇ​നി അ​ൽ സ​ദ്ദി​ൽ

ദോ​ഹ: റു​മൈ​ല ആ​ശു​പ​ത്രി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന മു​തി​ർ​ന്ന​വ​രു​ടെ ചി​കി​ത്സ വി​ഭാ​ഗ​മാ​യ ജെ​റി​യാ​ട്രി​ക് ഒ.​പി ക്ലി​നി​ക്കു​ക​ളു​ടെ സേ​വ​ന​ങ്ങ​ൾ അ​ൽ സ​ദ്ദ് ഹെ​ൽ​ത്ത് സെ​ന്റ​റി​ലേ​ക്ക് മാ​റ്റി. ശ​നി​യാ​ഴ്ച മു​ത​ൽ നാ​ലു മാ​സ​ത്തേ​ക്കാ​ണ് ഒ.​പി ക്ലി​നി​ക്കി​ന്റെ മാ​റ്റം. ഒ​ക്ടോ​ബ​ർ 31ന് ​ശേ​ഷം, റു​മൈ​ല​യി​ൽ ത​ന്നെ ഈ ​വി​ഭാ​ഗ​ത്തി​ലെ സേ​വ​ന​ങ്ങ​ൾ തി​രി​ച്ചെ​ത്തും. ഹ​മ​ദ് മെ​ഡി​ക്ക​ല്‍ കോ​ര്‍പ​റേ​ഷ​ന്റെ കീ​ഴി​ലെ റു​മൈ​ല ആ​ശു​പ​ത്രി​യി​ലെ ഔ​ട്ട്‌​പേ​ഷ്യ​ന്റ് വ​കു​പ്പ് കെ​ട്ടി​ട​ത്തി​ന്റെ ന​വീ​ക​ര​ണ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ന​ട​ക്കു​ന്ന​തി​നെ തു​ട​ര്‍ന്നാ​ണ് ജെ​റി​യാ​ട്രി​ക് ക്ലി​നി​ക്കു​ക​ൾ താ​ൽ​ക്കാ​ലി​ക​മാ​യി അ​ല്‍ സ​ദ്ദ് ഹെ​ല്‍ത്ത് സെ​ന്റ​റി​ലേ​ക്ക് മാ​റ്റി​യ​ത്.

ഇ​ക്കാ​ല​യ​ള​വി​ല്‍ ഔ​ട്ട്‌​പേ​ഷ്യ​ന്റ് അ​പ്പോ​യി​ൻ​മെ​ന്റെ​ടു​ത്ത രോ​ഗി​ക​ള്‍ക്ക് എ​സ്.​എം.​എ​സ് മു​ഖേ​ന പു​തി​യ മാ​റ്റ​ത്തെ​ക്കു​റി​ച്ച് അ​റി​യി​പ്പ് ല​ഭി​ക്കും.അ​ടു​ത്തി​ടെ​യാ​ണ് പ്രാ​ഥ​മി​കാ​രോ​ഗ്യ പ​രി​ച​ര​ണ കോ​ര്‍പ​റേ​ഷ​ന്റെ പു​തി​യ അ​ല്‍ സ​ദ്ദ് ഹെ​ല്‍ത്ത് സെ​ന്റ​ര്‍ തു​റ​ന്ന​ത്. അ​ത്യാ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടു കൂ​ടി​യ​താ​ണ് സെ​ന്റ​ര്‍. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ക്ക് ക​സ്റ്റ​മ​ര്‍ സ​ര്‍വി​സി​ലേ​ക്ക് 16060 എ​ന്ന ഹോ​ട്‌​ലൈ​നി​ല്‍ വി​ളി​ക്കാം.

Tags:    
News Summary - Geriatric OP now in Al Sadd

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.