ജി.​സി.​സി ട്രാ​ഫി​ക് വാ​രാ​ച​ര​ണ​ത്തി​ന് തു​ട​ക്കം

ദോ​ഹ: റോ​ഡ് ഗ​താ​ഗ​തം സു​ഗ​മ​മാ​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി ജി.​സി.​സി ട്രാ​ഫി​ക് വാ​രാ​ച​ര​ണ​ത്തി​ന് തു​ട​ക്ക​മാ​യി. 36ാമ​ത് ജി.​സി.​സി ട്രാ​ഫി​ക് വാ​രാ​ച​ര​ണം ​മാ​ർ​ച്ച് മൂ​ന്ന് മു​ത​ൽ എ​ട്ടു​വ​രെ​യാ​ണ് നീ​ളു​ന്ന​ത്. ‘വാ​ഹ​ന​​മോ​ടി​ക്കു​മ്പോ​ൾ ഫോ​ൺ വേ​ണ്ട’ എ​ന്ന ശീ​ർ​ഷ​ക​ത്തി​ലാ​ണ് ഇ​ത്ത​വ​ണ ഖ​ത്ത​ർ ഉ​ൾ​പ്പെ​ടെ ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ൽ ജി.​സി.​സി ട്രാ​ഫി​ക് വാ​രാ​ച​ര​ണം ന​ട​ക്കു​ന്ന​ത്.

ഇ​തി​ന്റെ ഭാ​ഗ​മാ​യി ഖ​ത്ത​ർ ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് ട്രാ​ഫി​ക് സം​ഘ​ടി​പ്പി​ക്കു​ന്ന ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ൾ​ക്ക് ചൊ​വ്വാ​ഴ്ച ദോ​ഹ ഫെ​സ്റ്റി​വ​ൽ സി​റ്റി​യി​ൽ തു​ട​ക്ക​മാ​കും. റോ​ഡി​ലെ നി​ർ​ദേ​ശ​ങ്ങ​ളും ഗ​താ​ഗ​ത നി​യ​മ​ങ്ങ​ളും മ​റ്റും ഉ​ൾ​ക്കൊ​ള്ളു​ന്ന പ്ര​ദ​ർ​ശ​നം രാ​വി​ലെ പ​ത്തി​ന് ആ​രം​ഭി​ക്കും. ​വെ​ള്ളി​യാ​ഴ്ച​വ​രെ പ്ര​ദ​ർ​ശ​നം തു​ട​രും.

​ ജി.​സി.​സി ട്രാ​ഫി​ക് വാ​രാ​ച​ര​ണ​ത്തി​ന്റെ ഭാ​ഗ​മാ​യി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​നു കീ​ഴി​ലെ ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് ട്രാ​ഫി​ക് നേ​തൃ​ത്വ​ത്തി​ൽ റോ​ഡ് ഗ​താ​ഗ​തം സം​ബ​ന്ധി​ച്ച ബോ​ധ​വ​ത്ക​ര​ണം ഊ​ർ​ജി​ത​മാ​ക്കു​മെ​ന്ന് മേ​ജ​ർ ജ​ന​റ​ൽ അ​ബ്ദു​ൽ അ​സി​സ് ബി​ൻ ജാ​സിം ആ​ൽ​ഥാ​നി പ​റ​ഞ്ഞു.

നി​ര​ന്ത​ര ബോ​ധ​വ​ത്ക​ര​ണ​ങ്ങ​ളി​ലൂ​ടെ​യും മ​റ്റും രാ​ജ്യ​ത്തെ റോ​ഡ് അ​പ​ക​ട​ങ്ങ​ളു​ടെ​യും നി​യ​മ​ലം​ഘ​ന​ങ്ങ​ളു​ടെ​യും എ​ണ്ണം പ​ര​മാ​വ​ധി കു​റ​ഞ്ഞ​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു. റോ​ഡ് അ​പ​ക​ട​ങ്ങ​ളു​ടെ പ്ര​ധാ​ന കാ​ര​ണം എ​ന്ന നി​ല​യി​ലാ​ണ് ഡ്രൈ​വി​ങ്ങി​നി​ട​യി​ലെ മൊ​ബൈ​ൽ ഫോ​ൺ ഉ​പ​യോ​ഗ​ത്തി​നെ​തി​രെ ഇ​ത്ത​വ​ണ​ത്തെ വാ​രാ​ച​ര​ണ​ത്തി​ൽ ശ്ര​ദ്ധ​ന​ൽ​കു​ന്ന​ത്.

നി​ല​വി​ൽ മൊ​ബൈ​ൽ ഉ​പ​യോ​ഗ​വും സീ​റ്റ് ബെ​ൽ​റ്റ് ലം​ഘ​ന​വും ത​ട​യു​ന്ന​തി​നാ​യി ഖ​ത്ത​റി​ൽ റ​ഡാ​ർ സം​വി​ധാ​നം പ്രാ​ബ​ല്യ​ത്തി​ലു​ണ്ട്. ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​ർ മു​ത​ൽ നി​ർ​മി​ത​ബു​ദ്ധി​യി​ല​ധി​ഷ്ഠി​ത​മാ​യ റ​ഡാ​ർ സം​വി​ധാ​ന​ത്തി​ൽ പ്ര​ധാ​ന റോ​ഡു​ക​ളി​ൽ സ്ഥാ​പി​ച്ചി​രു​ന്നു. ഇ​തും രാ​ജ്യ​ത്തെ റോ​ഡ് അ​പ​ക​ട​ങ്ങ​ൾ കു​റ​ക്കു​ന്ന​തി​ൽ പ്ര​ധാ​ന​പ്പെ​ട്ട​താ​യി മാ​റി.

Tags:    
News Summary - GCC Traffic Week Begins

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.