‘പ്ര​വാ​ച​ക സ്നേ​ഹം’ എ​ന്ന വി​ഷ​യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച പ്ര​ഭാ​ഷ​ണ​ത്തി​ൽ ന​സീ​റു​ദ്ദീ​ൻ റ​ഹ്മാ​നി സം​സാ​രി​ക്കു​ന്നു

പ്ര​വാ​ച​ക​സ്നേ​ഹം വി​ശ്വാ​സ​ത്തി​ന്റെ അ​ട​യാ​ളം -ന​സീ​റു​ദ്ദീ​ൻ റ​ഹ്മാ​നി

ദോ​ഹ: ഖ​ത്ത​ർ ഔ​ഖാ​ഫ് ഇ​സ്‌​ലാ​മി​ക മ​ത​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ‘പ്ര​വാ​ച​ക സ്നേ​ഹം’ എ​ന്ന വി​ഷ​യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച മ​ത​പ്ര​ഭാ​ഷ​ണ​ത്തി​ൽ പ​ണ്ഡി​ത​ൻ ന​സീ​റു​ദ്ദീ​ൻ റ​ഹ്മാ​നി പ്ര​ഭാ​ഷ​ണം ന​ട​ത്തി. സ്വ​ന്തം ജീ​വ​നേ​ക്കാ​ളും കു​ടും​ബ​ത്തേ​ക്കാ​ളും ഉ​പ​രി​യാ​യി പ്ര​വാ​ച​ക​ൻ മു​ഹ​മ്മ​ദ് ന​ബി​യെ സ്നേ​ഹി​ക്കു​ക എ​ന്ന​ത് യ​ഥാ​ർ​ഥ വി​ശ്വാ​സ​ത്തി​ന്റെ അ​വി​ഭാ​ജ്യ ഘ​ട​ക​മാ​ണെ​ന്ന് അ​ദ്ദേ​ഹം ഓ​ർ​മി​പ്പി​ച്ചു. പ്ര​വാ​ച​ക ജീ​വി​ത​ത്തെ ആ​ഴ​ത്തി​ൽ പ​ഠി​ക്കു​ക​യും അ​വി​ടു​ത്തെ വ്യ​ക്തി​ത്വ​വും അ​ധ്യാ​പ​ന​ങ്ങ​ളും അ​ടു​ത്ത​റി​യു​ക​യും ചെ​യ്യു​ന്ന​തി​ലൂ​ടെ പ്ര​വാ​ച​ക​നോ​ടു​ള്ള സ്നേ​ഹ​വും ആ​ദ​ര​വും കൂ​ടു​ത​ൽ ദൃ​ഢ​മാ​കു​മെ​ന്നും അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ചു.

മു​ഹ​മ്മ​ദ് അ​ബ്ദു​റ​ഹ്മാ​ൻ അ​ൽ സ​മാ​ൻ മ​സ്ജി​ദി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ നി​ര​വ​ധി പേ​ർ പ​ങ്കെ​ടു​ത്തു. പ​രി​പാ​ടി​യി​ൽ മി​സ്ബാ​ഹ് പ​ള്ളി​പ്പു​റം സ്വാ​ഗ​ത​വും ഷ​മീ​ർ പി.​കെ. ന​ന്ദി​യും നി​ർ​വ​ഹി​ച്ചു. ഇ​സ്മാ​യി​ൽ വി​ല്യാ​പ്പ​ള്ളി, ന​ജീ​ബ് അ​ബൂ​ബ​ക്ക​ർ, ഹ​നീ​ഫ് ആ​യ​പ്പ​ള്ളി, എ.​എ. നൂ​റു​ദ്ദീ​ൻ, അ​ൻ​സാ​ർ ക​ണ്ണൂ​ർ, മു​ഹ​മ്മ​ദ് ല​യി​സ്, ഡോ. ​ഹ​ഷി​യ​ത്തു​ല്ല, ഫാ​യി​സ് അ​ലി, കെ.​ഇ. അ​ഷ​റ​ഫ്, അ​ഫ്സ​ൽ പു​ളി​ക്ക​ൽ, ജാ​സിം കു​ന്നോ​ത്ത്, പി.​വി. റി​യാ​സ്, എം.​എ. അ​ബ്ദു​ല്ല​ത്തീ​ഫ്, അ​ബ്ദു​സ്സ​ലാം ക​ണ്ണൂ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - Prophet's Love is a Symbol of Faith: Naseerudheen Rahmani

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.