സ്വർണം നേടിയ ടോസിൻ ഒഗുനോഡെ
Posted On
date_range Updated On
date_range ജി.സി.സി ഗെയിംസ്: ഖത്തറിന് മൂന്ന് സ്വർണം
ദോഹ: കുവൈത്തിൽ നടക്കുന്ന ജി.സി.സി ഗെയിംസിന്‍റെ ആദ്യ ദിനത്തിൽ ഖത്തറിന് മൂന്ന് സ്വർണ നേട്ടം. ഏഷ്യൻ ഗെയിംസ് സിൽവൽ മെഡൽ ജേതാവ് ടോസിൻ ഒഗുനോഡെ 100മീറ്ററിലും, അമർ ഇബ്രാഹിം 400 മീറ്ററിലും, വനിതാ പോൾവാൾട്ടിൽ സമർ മൻസൂരിയും ഖത്തറിനായി സ്വർണം നേടി.
100 മീറ്ററിൽ 10.05 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് ടോസിൻ ഒഗുനോഡെ പൊന്നണിഞ്ഞത്. സൗദി താരത്തിനാണ് വെള്ളി. പോൾവാൾട്ടിൽ 3.40 മീറ്റർ ഉയരം ചാടിയാണ് അരങ്ങേറ്റ ജി.സി.സി ഗെയിംസിനിറങ്ങിയ സമാറ സ്വർണം നേടിയത്. 110 മീറ്ററിൽ ഖത്തറിന്‍റെ സഈദ് അൽ അബ്സി വെള്ളി നേടി.
ആറ് ഗൾഫ് രാജ്യങ്ങളിൽ നിന്നായി 1700അത്ലറ്റുകളാണ് ജി.സി.സി ഗെയിംസിൽ മത്സരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.