ഖത്തറിന്‍റെ യൂസുഫ്​ ഹസൻ സ്വർണം നേടുന്നു

ജി.സി.സി ഗെയിംസ്: നീന്തലിൽ റെക്കോഡുമായി ഖത്തർ

ദോഹ: കുവൈത്തിൽ നടക്കുന്ന ജി.സി.സി ഗെയിംസിൽ ഖത്തറിന്‍റെ യൂസുഫ്​ ഹസന്​ ഗെയിംസ്​ റെക്കോഡോടെ സ്വർണ നേട്ടം. പുരുഷ വിഭാഗം നീന്തൽ 200മീറ്റർ ​ബാക്​ സ്​ട്രോക്കിലാണ്​ മിന്നും പ്രകടനത്തോടെ താരം സ്വർണമണിഞ്ഞത്​.

രണ്ടു മിനിറ്റ്​ 09.62​ സെക്കൻഡിലായിരുന്നു യൂസുഫ്​ ഹസന്‍റെ ഫിനിഷ്​. നീന്തൽ കുളത്തിൽ നിന്നും വെള്ളിയാഴ്​ച രാത്രിയിൽ ഒരു വെള്ളിയും ഒരു വെങ്കലം കൂടി ഖത്തർ നേടി.

ഗെയിംസിൽ ഇതോടെ ഖത്തറിന്‍റെ ആകെ സ്വർണം 12 ആയി. 15വെള്ളിയും 12 വെങ്കലവും ഉൾപ്പെടെ ആകെ മെഡൽ നേട്ടം 39ലെത്തി. ആതിഥേയരായ കുവൈത്താണ്​ (21-17-18) ഒന്നാം സ്ഥാനത്തുള്ളത്​. ബഹ്​റൈൻ (17-16-10) രണ്ടാം സ്ഥാനത്തുമുണ്ട്​. ഒമാൻ നാലാമതും, സൗദി അഞ്ചാമതുമാണ്. ആദ്യ ദിനങ്ങളിൽ സ്വർണങ്ങൾ വാരിക്കൂട്ടിയ ഖത്തറിന്​ കഴിഞ്ഞ ദിനങ്ങളിൽ രണ്ടു സ്വർണമേ നേടാൻകഴിഞ്ഞുള്ളൂ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.