ദോഹയിൽ നടന്ന ജി.സി.സി പ്രതിനിധികളുമായുള്ള കൂടിക്കാഴ്ചയിൽ പ​​ങ്കെടുക്കുന്ന അഫ്​ഗാൻ സംഘം

ദോഹയിൽ ജി.സി.സി- അഫ്​ഗാൻ പ്രതിനിധി ചർച്ച

ദോഹ: ഗൾഫ്​ സഹകരണ കൗൺസിൽ ​പ്രതിനിധികളും അഫ്​ഗാൻ പ്രതിനിധികളും തമ്മിലെ കൂടികാഴ്ചക്ക്​ ദോഹ വേദിയായി. അഫ്​ഗാനിൽ താലിബാൻ അധികാരത്തിലേറിയ ശേഷം, ആദ്യമായാണ്​ ഗൾഫ്​ രാഷ്ട്ര പ്രതിനിധികളുമായി ചർച്ചക്ക്​ വഴിയൊരുങ്ങുന്നത്​.

അഫ്​ഗാനിലെ ജനങ്ങളുടെ അടിയന്തര മാനുഷിക ആവശ്യങ്ങൾ നിറ​വേറ്റുന്നതിന്‍റെയും ജീവകാരുണ്യ-മാനുഷിക സഹായങ്ങൾ എത്തിക്കുന്നതിന്‍റെയും സാമ്പത്തിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന്‍റെയും പ്രാധാന്യം ജി.സി.സി പ്രതിനിധികൾ അഫ്​ഗാൻ സംഘത്തിന്​ മുമ്പാകെ നിർദേശിച്ചു.

അഫ്​ഗാനിസ്താന്‍റെ പരമാധികാരവും സ്വാതന്ത്ര്യവും ഐക്യവും ബഹുമാനിക്കുകയും രാജ്യത്തിന്‍റെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുകയില്ലെന്നും യോഗത്തിൽ ജി.സി.സി പ്രതിനിധികൾ വ്യക്​തമാക്കി. അതേസമയം, രാജ്യത്തെ മുഴുവൻ ജനങ്ങളുടെയും അവകാശങ്ങൾ അനുവദിച്ചും ദേശീയ അനുരഞ്ജനത്തിന്​ പ്രാധാന്യം നൽകിയും സമൂഹത്തിലെ എല്ലാ ഘടകങ്ങളുടെയും താൽപര്യങ്ങൾ കണക്കിലെടുക്കുകയും ചെയ്യണമെന്ന്​ നിർദേശിച്ചു. സ്ത്രീകൾക്ക്​ ജോലിചെയ്യാനുള്ള അവകാശം, വിദ്യാഭ്യാസം നേടാനുള്ള അവകാശം ഉൾപ്പെടെ അടിസ്ഥാന സ്വാതന്ത്ര്യങ്ങളെ മാനിക്കണമെന്നും നിർദേശിച്ചു.

അഫ്​ഗാനിലെ തീവ്രവാദ ആക്രമണത്തെയും സാധാരണക്കാരെയും സിവിലിയൻ സ്ഥാപനങ്ങളെയും ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളെയും അപലപിച്ചു. അഫ്​ഗാന്‍റെ സുസ്​ഥിരതയിലും സമാധാനത്തിലുമുള്ള ജി.സി.സി രാജ്യങ്ങളുടെ പിന്തുയും അറിയിച്ചു.

Tags:    
News Summary - GCC-Afghan delegation meets in Doha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.