ഗസ്സ സമാധാന ഉച്ചകോടിയിൽ പങ്കെടുക്കുന്ന അമീർ ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി
ദോഹ: ഗസ്സ സമാധാന ശ്രമങ്ങൾ പ്രത്യാശ നൽകുന്നതാണെന്ന് ഖത്തർ അമീർ. ഗസ്സയിലെ സഹോദരങ്ങളുടെ അഭിലാഷങ്ങൾ സാക്ഷാത്കരിക്കാൻ കഴിയുന്ന ഭാവികരാറുകളുടെ തുടക്കമാകട്ടെ ഇതെന്നും ഈജിപ്തിലെ ശറമുശൈഖിൽ നടക്കുന്ന ഗസ്സ സമാധാന ഉച്ചകോടിയിൽ പങ്കെടുത്ത് അമീർ ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി പറഞ്ഞു.
ഫലസ്തീൻ പ്രശ്നത്തിന് സമഗ്രവും നീതിയുക്തവും സുസ്ഥിരവുമായ പരിഹാരമുണ്ടാകണം. എല്ലാവരുടെയും നന്മയ്ക്കുവേണ്ടി, എല്ലാ കക്ഷികളുടെയും പൂർണ പ്രതിബദ്ധതയുണ്ടാകുമെന്ന പ്രതീക്ഷയും അദ്ദേഹം പ്രകടിപ്പിച്ചു. ഉച്ചകോടിക്കായി എത്തിയ സൗഹൃദ രാജ്യങ്ങളിലെ രാജാക്കന്മാർ, രാഷ്ട്രത്തലവന്മാർ, പ്രതിനിധി സംഘത്തിലെ നേതാക്കൾ എന്നിവരുമായി ഖത്തർ അമീർ കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചകളിൽ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനി, അമീരി ദിവാൻ മേധാവി അബ്ദുല്ല ബിൻ മുഹമ്മദ് അൽ ഖുലൈഫി, ഔദ്യോഗിക പ്രതിനിധി സംഘത്തിലെ അംഗങ്ങൾ എന്നിവരും പങ്കെടുത്തു.
കഴിഞ്ഞ ദിവസം വൈകീട്ട് ശറമുശൈഖിൽനിന്ന് ദോഹയിലേക്ക് പുറപ്പെട്ട അമീനെ വിമാനത്താവളത്തിൽവെച്ച് ഈജിപ്ഷ്യൻ ജലവിഭവ -ജലസേചന മന്ത്രി ഡോ. ഹാനി സ്വൈലം, അംബാസഡർ അൽ അൻസാരി എന്നിവർചേർന്ന് യാത്രയയപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.