ദോഹ: വിവിധ ധനസഹായ പരിപാടികളിലൂടെ ഖത്തർ നാഷനൽ റിസർച്ച് ഫണ്ട് (ക്യു.എൻ.ആർ.എഫ്) ധനസഹായം നൽകിയത് 4000 ഗവേഷണ പദ്ധതികൾക്ക്. ഖത്തർ നാഷനൽ റിസർച്ച് ഫണ്ട് വഴി രാജ്യത്തെ കീ ഇൻവെസ്റ്റിഗേറ്റർമാരുടെ എണ്ണം 200ൽനിന്ന് 3000 ആക്കി ഉയർത്താനും സാധിച്ചതായി എക്സിക്യൂട്ടിവ് ഡയറക്ടർ ഡോ. അബ്ദുസ്സത്താർ അൽ തായ് പറഞ്ഞു. എംപവറിങ് ഇന്നൊവേഷൻ ഇവൻറ് എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നൂതന, ഗവേഷണ രംഗത്ത് സുപ്രധാന ചുവടുറപ്പിക്കാൻ ക്യു.എൻ.ആർ.എഫിന് സാധിച്ചിട്ടുണ്ടെന്നും കേവലം ഗവേഷണം എന്നതിലുപരി പ്രാദേശിക, ആഗോള വെല്ലുവിളികൾക്കും പ്രതിസന്ധികൾക്കും പരിഹാരം കണ്ടെത്തുന്നതിനുള്ള മാർഗങ്ങളും ഉപാധികളുമാണ് ഗവേഷണത്തിലൂടെ ലക്ഷ്യം വെക്കുന്നതെന്നും ഡോ. അൽ തായ് വ്യക്തമാക്കി. വിവരാധിഷ്ഠിത സാമ്പത്തിക വ്യവസ്ഥയുടെ സംസ്ഥാപനം ലക്ഷ്യമിട്ട് ഒരുപിടി പ്രതിഭകളെ വളർത്തിയെടുക്കുകയാണ് ലക്ഷ്യമെന്നും ഇതിെൻറ ഭാഗമായി ഗവേഷണത്തിനുള്ള സൗകര്യങ്ങളും സംവിധാനങ്ങളും സ്ഥാപനങ്ങളും തയാറാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഖത്തർ ദേശീയ ഗവേഷണ പദ്ധതിയുടെ ഭാഗമായി 2006ലാണ് ദേശീയ ഗവേഷണ ഫണ്ട് സ്ഥാപിച്ചത്. ഉൗർജ -പരിസ്ഥിതി, കമ്പ്യൂട്ടർ സയൻസ്, ഇൻഫർമേഷൻ ആൻഡ് കമ്യൂണിക്കേഷൻ ടെക്നോളജി, ഹെൽത്ത് ആൻഡ് സോഷ്യൽ സയൻസ്, ആർട്ട്സ് ആൻഡ് ഹ്യൂമാനിറ്റീസ് മേഖലകളികളാണ് ഖത്തർ നാഷനൽ റിസർച്ച് ഫണ്ട് പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. വിവിധ പദ്ധതികളിലായി 10,000ത്തിലധികം സ്കൂൾ വിദ്യാർഥികൾ, 4000 അണ്ടർ ഗ്രാജ്വേറ്റഡ് വിദ്യാർഥികൾ, 1200 പോസ്റ്റ് ഗ്രാജ്വേറ്റഡ് ഫെലോസ് തുടങ്ങിയവർ ഇതിനകം ഫണ്ടിെൻറ ഗുണഭോക്താക്കളായതായി ഡോ. അൽ തായ് ചൂണ്ടിക്കാട്ടി. 10,000 ഗവേഷണ പ്രബന്ധങ്ങളും ഇതിനകം പ്രസിദ്ധീകരിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.