Posted On
date_range Updated On
date_range ഖത്തറിൽ ജൂൺ മാസത്തെ ഇന്ധനവില പ്രഖ്യാപിച്ചു
ദോഹ: മേയ് മാസത്തിലെ ഇന്ധന വില ഖത്തർ എനർജി പ്രഖ്യാപിച്ചു. പ്രീമിയം പെട്രോളിന്റെ വിലയിൽ നേരിയ വർധനവുണ്ടായിട്ടുണ്ട്. പ്രീമിയം പെട്രോളിന് ലിറ്ററിന് 2 ഖത്തർ റിയാൽ ആണ് പുതുക്കിയ നിരക്ക്. മേയ് മാസത്തിൽ 1.90 റിയാൽ ആയിരുന്നു. അതേസമയം സൂപ്പർ പെട്രോളിന് (2.10), ഡീസൽ (2.05) എന്നിവയുടെ വിലയിൽ മാറ്റമില്ലാതെ തുടരും. രാജ്യാന്തര എണ്ണ വിപണി നിരക്ക് അനുസരിച്ച് 2017 മുതൽ ഖത്തർ എനർജിയാണ് എല്ലാ മാസവും ഇന്ധന വില പുതുക്കി നിശ്ചയിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.