ദോഹ: ‘സ്മാഷ് ഫോക്കസ്’ ഖത്തർ ഓപൺ ബാഡ്മിന്റൺ ടൂർണമെന്റിന് വ്യാഴാഴ്ച തുടക്കമാവും. മേയ് 31 വരെ അൽ മെഷാഫിലെ ബീറ്റ കാംബ്രിജ് സ്കൂളിലാണ് ചാമ്പ്യൻഷിപ്. ഫോക്കസ് ഇന്റർനാഷനൽ ഖത്തർ സംഘാടകരാവുന്ന ചാമ്പ്യൻഷിപ്പിൽ സീനിയർ-ഓപൺ വിഭാഗങ്ങളിലായി സിംഗ്ൾസ്, ഡബ്ൾസ്, മിക്സഡ് ഡബ്ൾസ് എന്നിവ അരങ്ങേറും. ഖത്തർ നിവാസികളായ പുരുഷന്മാർക്ക് എ, ബി, സി, ഡി, ഇ ഡബ്ൾസ് (നൈലോൺ ഷട്ടിൽ സഹിതം), മിക്സഡ് എ ഡബ്ൾസ്, വനിതകൾക്ക് 30+, 35+, 40+ ഡബ്ൾസ് എന്നിങ്ങനെയും ഒന്നിലധികം വിഭാഗങ്ങളായാണ് മത്സരങ്ങൾ നടക്കുന്നത്.
ജൂനിയർ ഓപൺ വിഭാഗങ്ങളിൽ ആൺകുട്ടികളും പെൺകുട്ടികളും അണ്ടർ 9, അണ്ടർ 11, അണ്ടർ 13, അണ്ടർ 15, 17 വയസ്സുള്ള സിംഗ്ൾസ് വിഭാഗങ്ങളിൽ മത്സരിക്കും.എല്ലാ വിഭാഗങ്ങളിലെയും വിജയികൾക്കും റണ്ണേഴ്സ് അപ്പുകൾക്കും ആകർഷകമായ സമ്മാനത്തുകയും ട്രോഫികളും ലഭിക്കും. ടൂർണമെന്റ് രജിസ്ട്രേഷന് 3095 3462 / 5519 8027 നമ്പറിൽ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.