ഹൃദയത്തിൽനിന്ന് ഹൃദയത്തിലേക്ക്

ഡോ. ജോജി മാത്യൂസ് (എം.ഡി, ഡി.എൻ.ബി (കാർഡിയോളജി), ഡിപ്ലോമ-  ഐ.ബി.എൽ.എം)



ലോകമെമ്പാടുമുള്ള കണക്കെടുത്താൽ ഓരോ വർഷവും ഏകദേശം 17.9 ദശലക്ഷം ആളുകളാണ് ഹൃദ്രോഗങ്ങൾ ബാധിച്ച് മരണമടയുന്നത്. ഇതിൽതന്നെ അഞ്ചിൽ നാല് ആളുകളുടെയും ജീവൻ അപഹരിക്കുന്നത് ഹൃദയാഘാതം, സ്ട്രോക്ക് എന്നീ അസുഖങ്ങളാണ്. പ്രധാനമായും ഹൃദയം, ബന്ധപ്പെട്ട രക്തധമനികൾ എന്നിവയിൽ ബാധിക്കുന്ന തകരാറുകളാണ് ഹൃദ്രോഗങ്ങൾ എന്ന പേരിൽ അറിയപ്പെടുന്നത്.

ലക്ഷണങ്ങൾ: നെഞ്ചിൽ അനുഭവപ്പെടുന്ന കനത്ത വേദന, ശ്വസിക്കാനുള്ള ബുദ്ധിമുട്ട്, കൂടിയ അളവിലുള്ള ഹൃദയമിടിപ്പ്, ക്ഷീണം, കാലുകളിൽ കാണപ്പെടുന്ന വീക്കം, അമിതമായ വിയർപ്പ്, ബോധക്ഷയം, ചർമത്തിൽ കാണപ്പെടുന്ന കടുത്ത നീലനിറത്തിലുള്ള പാട് എന്നിവയെല്ലാമാണ് ഹൃദയസംബന്ധമായ അസുഖങ്ങൾ ഉള്ളവരിൽ കാണപ്പെടുന്ന പ്രധാന ലക്ഷണങ്ങൾ. എന്നാൽ, മറ്റ്​ അസുഖങ്ങൾക്കും ഇതേ രോഗലക്ഷണങ്ങൾ അനുഭവപ്പെടാറുണ്ട്. അതുകൊണ്ടുതന്നെ ഇത്തരം ലക്ഷണങ്ങൾ അനുഭവപ്പെട്ടാൽ എത്രയും പെ​െട്ടന്ന് ഒരു ഡോക്‌ടറുടെ സേവനം തേടുന്നതാണ് നല്ലത്.

രോഗ സാധ്യത കൂടുതലുള്ളവർ:

ഹൃദയസംബന്ധമായ അസുഖങ്ങൾ ബാധിക്കാൻ സാധ്യത കൂടുതലുള്ള ഘടകങ്ങളെ പ്രധാനമായും മാറ്റങ്ങൾ വരുത്താൻ കഴിയുന്നവ, മാറ്റങ്ങൾ വരുത്താൻ സാധിക്കാത്തവ എന്നിങ്ങനെ രണ്ടായാണ് തരംതിരിച്ചിരിക്കുന്നത്. വയസ്സ്, ലിംഗം, വംശം, കുടുംബചരിത്രം എന്നിവയാണ് മാറ്റങ്ങൾ വരുത്താൻ സാധിക്കാത്തവ. എന്നാൽ കൃത്യമായ പ്രവർത്തനത്തിലൂടെയും ചികിത്സകളിലൂടെയും അപകടസാധ്യത കുറക്കാൻ സാധിക്കുന്ന രക്താതിമർദം, ഡിസ്ലിപിഡീമിയ, പ്രമേഹം, പുകവലി, മോശം ഭക്ഷണക്രമം, വ്യായാമക്കുറവ്, മനോസമ്മർദം എന്നിവയാണ് മാറ്റങ്ങൾ വരുത്താൻ സാധിക്കുന്ന ഹൃദ്രോഗത്തി​െൻറ സാധ്യതകൾ. എന്നാൽ, മാറ്റങ്ങൾ വരുത്താൻ സാധിക്കാത്ത ഘടകങ്ങൾ ഉയർത്തുന്ന 80 ശതമാനത്തോളം അപകടസാധ്യതകളും ഒരു പരിധിവരെ കുറക്കാൻ രക്താതിമർദം, ഡിസ്ലിപിഡീമിയ, പ്രമേഹം, പുകവലി, മോശം ഭക്ഷണക്രമം, വ്യായാമക്കുറവ്, മ​േനാ സമ്മർദം എന്നീ മാറ്റങ്ങൾ വരുത്താൻ കഴിയുന്ന ഘടകങ്ങളുടെ നിയന്ത്രണത്തിലൂടെ സാധിക്കും.

മാറ്റംവരുത്താൻ സാധിക്കുന്ന ഹൃദ്രോഗ കാരണങ്ങൾ:

അമിതരക്തസമ്മർദം അഥവാ ഹൈപർടെൻഷൻ: മൂന്നിൽ ഒന്ന് രോഗികൾക്ക് ഹൈപർടെൻഷൻ കാണപ്പെടാറുണ്ട്. എന്നാൽ, അതിൽ 54 ശതമാനം ആളുകൾക്ക് മാത്രമേ രക്തസമ്മർദം കൃത്യമായ അളവിൽ (ആളുകളിൽ പ്രായവും അപകടസാധ്യതയും കണക്കിലെടുത്ത്) നിയന്ത്രിച്ചുനിർത്താൻ സാധിക്കാറുള്ളൂ. സിസ്​റ്റോളിക് രക്തസമ്മർദം 20 mmHg യും ഡയസ്​റ്റോളിക് രക്തസമ്മർദം 10 mmHg യും കുറക്കാൻ സാധിച്ചാൽതന്നെ 40 മുതൽ 49 വയസ്സിനിടയിൽ പ്രായമുള്ളവരിൽ 50 ശതമാനവും 80 മുതൽ 89 വയസ്സിനിടയിൽ പ്രായമുള്ളവരിൽ 30 ശതമാനവും മരണനിരക്ക് കുറക്കാൻ സാധിക്കും.

ഡിസ്ലിപിഡീമിയ: ഹൃദയത്തിലെ രക്തധമനികളിൽ രക്തം കട്ടപിടിക്കുന്നതിനും ബ്ലോക്കുണ്ടാകുന്നതിനും ഇടയുണ്ടാകുന്നതിൽ രണ്ടാമത്തെ പ്രധാന കാരണമാണ് ഡിസ്ലിപിഡീമിയ അഥവാ രക്തത്തിലെ കൊളസ്‌ട്രോളി​െൻറ അളവിലെ വ്യതിയാനങ്ങൾ. പ്രായവും അസുഖസാധ്യതയും കണക്കിലെടുത്ത് ശരീരത്തിലെ ചീത്ത കൊളസ്‌ട്രോളി​െൻറ അളവ് നിയന്ത്രിച്ചാൽ ഒരു പരിധി വരെ ഹൃദ്രോഗത്തി​െൻറ ഭീഷണി കുറക്കാൻ സാധിക്കും.

പ്രമേഹം: മുതിർന്നവരായ രോഗികളിൽ ഹൃദയസംബന്ധമായ അസുഖങ്ങളുടെ സാധ്യത പരിശോധിച്ചാൽ അത് പ്രമേഹം ഇല്ലാത്തവരെക്കാൾ പ്രമേഹമുള്ളവർക്ക് രണ്ടര ഇരട്ടിയിലധികമായി കാണപ്പെടാറുണ്ട്. പ്രമേഹം നിർണയിക്കുന്നതിനുള്ള പ്രധാന പരിശോധനകളിൽ ഒന്നായ എച്ച്​.ബി.എ1 സിയുടെ നിരക്ക് വെറും അര ശതമാനം കുറച്ചാൽ തന്നെ ഹൃദ്രോഗഭീഷണികൾ 20 ശതമാനം കുറക്കാൻ സാധിക്കും. എപ്പോഴും എച്ച്​.ബി.എ1 സിയുടെ നിരക്ക് ഏഴു​ ശതമാനത്തിൽ താഴെ നിർത്തുന്നതാണ് അഭികാമ്യം.

അമിതവണ്ണം: പ്രമേഹം, രക്താതിമർദം, ഹൈപർലിപ്പീഡിമിയ എന്നിവയെ എല്ലാം പോലെ കൊറോണറി ആർട്ടറി അസുഖത്തിന് ഒരു പ്രധാന കാരണമാണ് അമിതശരീരവണ്ണം അഥവാ ഒബിസിറ്റി. ഹൃദ്രോഗങ്ങളുള്ളവരിൽ ഇരുപത്തഞ്ചോ അധികമോ ബോഡി മാസ് ഇൻഡക്‌സ് ഉള്ളവരും മറ്റുള്ളവരിൽ മുപ്പതോ അധികമോ ബോഡി മാസ് ഇൻഡക്‌സുളളവരും തീർച്ചയായും ജീവിതശൈലിയിൽ മാറ്റങ്ങൾ വരുത്തണം.

പുകവലി: പുകവലിക്കുന്നവരിൽ രണ്ടിൽ ഒരാളുടെയും ജീവിതം അത് അപഹരിക്കാറുണ്ട്. 87 ശതമാനം ലങ്സ്​ കാൻസറിനും 32 ശതമാനം ഹൃദ്രോഗങ്ങൾക്കും 80 ശതമാനം ക്രോണിക് പൾമനോളജി അസുഖങ്ങൾ കാരണമുള്ള മരണങ്ങൾക്കും കാരണം പുകവലിയാണ്. ശരീരത്തിലെ വിവിധ ഭാഗങ്ങളിൽ ഉണ്ടാകുന്ന ഏകദേശം 40 തരം അർബുദങ്ങൾക്കും പുകയിലയുടെ ഉപയോഗം കാരണമാകാറുണ്ട്.

വ്യായാമക്കുറവ്, മോശം ഭക്ഷണരീതി, ഉറക്കക്കുറവ്, മനോസമ്മർദം എന്നിവയും ഹൃദ്രോഗങ്ങൾക്ക് കാരണമാകാറുണ്ട്. വേണ്ട അവബോധം ഉണ്ടാക്കിയെടുത്തും ഭയം കൂടാതെ കൃത്യസമയത്ത് ചികിത്സ നടത്തുകയും ചെയ്‌താൽ ഒരു പരിധിവരെ ഹൃദ്രോഗങ്ങൾ അപകടകരമാകാതെയിരിക്കാൻ സാധിക്കും. എല്ലാവർക്കും ആരോഗ്യപ്രദാനമായ ഹൃദയവും ജീവിതവും ആശംസിക്കുന്നു.

(ആസ്​റ്റർ മെഡിക്കൽ സെൻറർ, അൽ ഹിലാലിലെ സ്‌പെഷ്യലിസ്​റ്റ്​ കാർഡിയോളജിസ്​റ്റാണ്​ ലേഖകൻ. ഫോൺ 44440499)

Tags:    
News Summary - From heart to heart

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.