ഫ്രണ്ട്സ് ഓഫ് പത്തനംതിട്ട ഭാരവാഹികൾ
വാർത്തസമ്മേളനത്തിൽ
ദോഹ: ഖത്തറിലെ പത്തനംതിട്ട ജില്ലയിലെ പ്രവാസികളുടെ സാംസ്കാരിക കൂട്ടയ്മയായ ഫ്രണ്ട്സ് ഓഫ് പത്തനംതിട്ട -ഫോപറ്റാ ഖത്തർ ഓണാഘോഷം സംഘടിപ്പിക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഒക്ടോബർ 24 വെള്ളിയാഴ്ച അബൂഹമൂർ ഐ.സി.സി അശോക ഹാളിലാകും ഓണാഘോഷ പരിപാടികൾക്ക് വേദിയാകുക. മാവേലി വരവേൽപ്, തിരുവാതിര, വഞ്ചിപ്പാട്ട്, അത്തപ്പൂക്കളമത്സരങ്ങൾ, വടംവലി, കുട്ടികളുടെ ഫാഷൻ ഷോ, ചെണ്ടമേളം, സംഘനൃത്യങ്ങൾ, സിനിമാറ്റിക് ഫ്യൂഷൻ ഡാൻസുകൾ, ഗാനമേള, കേരളീയ സാംസ്കാരികത്തനിമകൾ ഉൾക്കൊള്ളുന്ന വൈവിധ്യങ്ങളായ കലാപരിപാടികൾ അവതരിപ്പിക്കും.
വിഭവ സമൃദ്ധമായ ഓണസദ്യയും സംഘടിപ്പിക്കും. സാംസ്കാരിക സമ്മേളനം ഖത്തർ ഇന്ത്യൻ എംബസി ഹെഡ് ഓഫ് കോൺസുലാർ ഡോ. വൈഭവ് താണ്ഡലേ ഉദ്ഘാടനം ചെയ്യും. സാമൂഹിക പ്രവർത്തകനും പത്തനാപുരം ഗാന്ധിഭവന്റെ സ്ഥാപകനുമായ ഡോ. പുനലൂർ സോമരാജനെ ചടങ്ങിൽ ആദരിക്കും. ഇന്ത്യൻ കമ്യൂണിറ്റി ഭാരവാഹികൾ ചടങ്ങിൽ പങ്കെടുക്കും. ഐശ്വര്യ രാജീവും സംഘവും അവതരിപ്പിക്കുന്ന നൃത്തനൃത്യങ്ങളും ആഘോഷപരിപാടികളുടെ ഭാഗമായി അവതരിപ്പിക്കും. വാർത്തസമ്മേളനത്തിൽ മുൻ ജനറൽ സെക്രട്ടറി സുരേഷ് കുമാർ, പ്രസിഡന്റ് ഷംനാദ് ഷംസുദ്ദീൻ, ജനറൽ സെക്രട്ടറി അനീഷ് മാത്യു, പ്രോഗ്രം കമ്മിറ്റി കൺവീനർ ഉണ്ണികൃഷ്ണൻ നായർ എന്നിവർ സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.