ഇടപ്പാളയം ഖത്തർ ചാപ്റ്റർ ഇന്റർ ഫുട്ബാൾ ചാമ്പ്യൻഷിപ്പിൽ ജേതാക്കളായ മെട്രോ ടീ എഫ്.സി ടീം
ദോഹ: ഖത്തർ ദേശീയ കായിക ദിനാഘോഷവുമായി ബന്ധപ്പെട്ട് ഇടപ്പാളയം ഖത്തർ ചാപ്റ്റർ ഇന്റർ ഫുട്ബാൾ ചാമ്പ്യൻഷിപ് നടത്തി. ഹാമിൽട്ടൺ ഇന്റർനാഷനൽ സ്കൂളിൽ നടന്ന മത്സരങ്ങളിൽ നിരവധി ടീമുകൾ പങ്കെടുത്തു. ഡോ. ഹംസ ടൂർണമെന്റിന്റെ ഉദ്ഘാടനം നിർവഹിച്ചു. വാശിയേറിയ മത്സരങ്ങൾക്കൊടുവിൽ മെട്രോ ടീ എഫ്.സി വിന്നേഴ്സ് ട്രോഫിയും യുനൈറ്റഡ് എഫ്.സി റണ്ണേഴ്സ് അപ് ട്രോഫിയും കരസ്ഥമാക്കി. മികച്ച കളിക്കാരനായി ധൻരാജ്, സ്റ്റോപ്പറായി സുഹൈൽ, ഗോൾ കീപ്പറായി റാഷിദ് എന്നിവരെ തിരഞ്ഞെടുത്തു. മുഹമ്മദ്കുട്ടി, സ്റ്റാലിൻ, അനൂപ്, ഹസീബ്, സുഭാഷ്, ഫസൽ, ഇബ്രാഹിം, റഷീദ് മാണൂർ എന്നിവർ സമ്മാനദാനം നിർവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.