കേരള എൻജിനീയർ പ്രവേശന പരീക്ഷ ആർകിടെക്ചറിൽ രണ്ടാം റാങ്ക് നേടിയ അംറീനെ ഫോക് ഖത്തർ ഭാരവാഹികൾ ആദരിക്കുന്നു
ദോഹ: കേരള എൻജിനീയർ പ്രവേശന പരീക്ഷ ആർകിടെക്ചറിൽ രണ്ടാം റാങ്ക് നേടിയ ദോഹ എം.ഇ.എസ് ഇന്ത്യൻ സ്കൂൾ വിദ്യാർഥിനി അംറീന് അഭിനന്ദനങ്ങളുമായി ഖത്തറിലെ കോഴിക്കോട്ടുകാരുടെ സൗഹൃദ കൂട്ടായ്മയായ ഫ്രണ്ട് ഓഫ് കോഴിക്കോട് (ഫോക്) പ്രവർത്തകർ. മതാർഖദീമിലെ വീട്ടിലെത്തിയ ഫോക് ഭാരവാഹികൾ അംറീനെ ആദരിച്ചു.
മകൾക്ക് ആവശ്യമായ പിന്തുണയം പ്രോത്സാഹനവും നൽകിയ കുടുംബത്തെയും ഫോക്ക് അഭിനന്ദിച്ചു. വർക്കിങ് പ്രസിഡൻറ് ഫരീദ് തിക്കോടി, ഒാർഗനൈസിങ് െസക്രട്ടറി എം.വി. മുസ്തഫ, ട്രഷറർ മൻസൂർ അലി, വനിതവിഭാഗം പ്രസിഡൻറ് അഡ്വ. രാജശ്രീ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.